സ്വന്തം ലേഖകന്‍: നരേന്ദ്ര മോദി സെപ്റ്റംബര്‍ 23 ന് അയര്‍ലന്റില്‍, അറുപത് വര്‍ഷത്തിനു ശേഷം അയര്‍ലന്റ് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനം സപ്തംബര്‍ 23 ന് തുടങ്ങുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്.
അറുപത് വര്‍ഷത്തിന് ശേഷമാണ് ഒരിന്ത്യന്‍ പ്രധാനമന്ത്രി അയര്‍ലന്‍ഡിലെത്തുന്നത്. അമേരിക്കയിലേക്കുള്ള യാത്രക്കിടെ ഒരു ദിവസത്തേക്കാണ് അദ്ദേഹം അവിടെയെത്തുന്നത്. ഇന്നലെ അയര്‍ലന്‍ഡ് പ്രധാനമന്ത്രി എന്‍ഡാ കെന്നിയുമായി ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്തിരുന്നു.
ജവഹര്‍ലാല്‍ നെഹ്‌റുവാണ് അയര്‍ലന്‍ഡ് സന്ദര്‍ശിച്ചിട്ടുള്ള ആദ്യത്തേയും അവസാനത്തേയും ഏക ഇന്ത്യന്‍ പ്രധാനമന്ത്രി. 1956 ലായിരുന്നു സന്ദര്‍ശനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല