1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2016

സ്വന്തം ലേഖകന്‍: ദക്ഷിണേഷ്യയില്‍ തീവ്രവാദം വളര്‍ത്തുന്നത് ഒരു രാജ്യം, ജി 20 ഉച്ചകോടിയില്‍ പാകിസ്താനെതിരെ പേരുപറയാതെ ആഞ്ഞടിച്ച് നരേന്ദ്ര മോഡി. ദക്ഷിണേഷ്യയിലെ ഒരു രാജ്യം മേഖലയില്‍ തീവ്രവാദം പ്രചരിപ്പിക്കുന്നതായി പാകിസ്താന്റെ പേരെടുത്ത് പറയാതെ മോഡി തുറന്നടിച്ചു. തീവ്രവാദത്തിനെതിരെ അന്താരാഷ്ട്ര സമുഹം യോജിച്ച് പ്രവര്‍ത്തിക്കണം. തീവ്രവാദത്തിന് പിന്തുണ നല്‍കുന്നവരെ ഒറ്റപ്പെടുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

തീവ്രവാദത്തിനെതിരെ അന്താരാഷ്ട്ര സമൂഹം യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തീവ്രവാദം സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് പാരിതോഷികം നല്‍കുകയല്ല. ഒറ്റപ്പെടുത്തുകയാണ് ചെയ്യേണ്ടത്. ഇന്ത്യയ്ക്ക് തീവ്രവാദത്തിനെതിരെ സീറോ ടോളറന്‍സ് നയമാണുള്ളത്. ഞങ്ങളെ സംബന്ധിച്ച് തീവ്രവാദി എന്നാല്‍ തീവ്രവാദി തന്നെയാണ്. തീവ്രവാദത്തിനെതിരായ ജി 20യുടെ പ്രവര്‍ത്തനങ്ങളെ ഇന്ത്യ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച ചൈനപാകിസ്താന്‍ സാമ്പത്തിക ഇടനാഴിയെക്കുറിച്ച് മോഡി ജി 20 ഉച്ചകോടിയില്‍ പരാമര്‍ശിച്ചിരുന്നു. തീവ്രവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് ചൈനീസ് പ്രസിഡന്റിനോടും മോഡി തന്റെ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.