സ്വന്തം ലേഖകന്‍: പ്രധാനമന്ത്രിയുടെ മന്‍ കീ ബാതില്‍ രാജ്യത്ത് ഐക്യത്തിനു ആഹ്വാനം, ദളിതര്‍ക്കെതിരായ ആക്രമണങ്ങള്‍ സ്പര്‍ശിച്ചില്ല. വൈവിധ്യമാണ് രാജ്യത്തിന്റെ ശോഭയെന്നും വൈവിധ്യങ്ങളെ അംഗീകരിക്കാന്‍ നാം തയ്യാറാകണമെന്നും മന്‍ കി ബാതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
അവയവദാനത്തെ പ്രോല്‍സാഹിപ്പിക്കണം. അവയദാനം പ്രധാന വിഷയമാണ്. എന്നാല്‍ അവയവദാനം ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ്. ചില സംസ്ഥാനങ്ങളില്‍ അവയവദാനം കൂടുതലാണെന്നും ഇതിനുള്ള നടപടികള്‍ ലളിതമാക്കിയതാണ് ഇതിനു കാരണം. ഓരോ വര്‍ഷവും ഒരു ലക്ഷംപേര്‍ക്ക് നേത്രങ്ങള്‍ ആവശ്യമായി വരുന്നു. എന്നാല്‍ 25,000 പേര്‍ മാത്രമാണ് നേത്രദാനം നടത്തുന്നതെന്നും മോഡി പറഞ്ഞു.കേരളത്തിലെ വിദ്യാര്‍ഥികളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
കണ്ണൂര്‍ സ്വദേശിയായ ശ്രദ്ധ തമ്പാന്‍ എന്ന വിദ്യാര്‍ഥിനി മന്‍ കി ബാത് പരിപാടിയെക്കുറിച്ച് വിലയിരുത്തി ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കണ്ണൂര്‍ ആകാശവാണിയിലെ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥിനിയെ ആദരിച്ചിരുന്നു. വിദ്യാര്‍ഥിനിയെ അഭിനന്ദിച്ചതിനൊപ്പം മറ്റു നിലയങ്ങളും ഇതു മാതൃകയാക്കണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
താഴ്ന്ന തസ്തികകളിലുള്ള ജോലികള്‍ക്ക് ഇനി മുതല്‍ അഭിമുഖ പരീക്ഷ നടത്തില്ല. 2016 ജനുവരി ഒന്നു മുതല്‍ തീരുമാനം പ്രാബല്യത്തില്‍വരും. ദലിത് വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും തുടങ്ങിയ തീരുമാനങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ഐക്യത്തിന് ആഹ്വാനം ചെയ്തതല്ലാതെ സമീപകാലത്ത് ദളിതര്‍ക്കെതിരെയുണ്ടായ അക്രമത്തിനെതിരേയോ അസഹിഷ്ണുത കലര്‍ന്ന മറ്റ് സംഭവങ്ങളേയോ മോഡി പരാമര്‍ശിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ബിഹാര്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ മന്‍ കിബാത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് മഹാസഖ്യം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചെങ്കിലും അവരുടെ ആവശ്യം നിരാകരിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല