ടൈം മാസികയുടെ അടുത്ത ലക്കത്തിന്റെ കവര്‍ പേജ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. മോഡിയെക്കുറിച്ച് വിശദമായ ലേഖനവുമുണ്ട്. മോഡി എന്ത് കൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യനാകുന്നു എന്നാണ് ടൈം വിലയിരുത്തുന്നത്.
‘മോഡി മീന്‍സ് ബിസിനസ്സ് ബട്ട് ക്യന്‍ ഹി ലീഡ് ഇന്ത്യ’ എന്നാണ് കവര്‍ പേജില്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. “ബോയ് ഫ്രം ദ് ബാക്ക് യാര്‍ഡ്’ എന്ന തലക്കെട്ടോടെയുളള ലേഖനമാണ് ഉള്‍പ്പേജില്‍ ഉള്ളത്. 61-കാരനായ മോഡി 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് കനത്ത വെല്ലുവിളിയായി മാറുമെന്നും ടൈം പറയുന്നു.
സത്യസന്ധന്‍, അഴിമതി വിരുദ്ധന്‍, തന്ത്രശാലി എന്നിങ്ങനെയാണു മോഡിക്ക് യുഎസ് മാസിക നല്‍കുന്ന വിശേഷണം. ഗുജറാത്തിനെ വികസന സംസ്ഥാനമാക്കിയത് മോഡിയാണ്. അദ്ദേഹത്തിന്റെ വികസന നയങ്ങള്‍ ഇന്ത്യയ്ക്കാകെ മാതൃകയാണെന്നും പറയുന്നുണ്ട്. തന്റെ സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങളിലൂടെ മികച്ച പ്രതിച്ഛായ സൃഷ്ടിക്കുന്ന മോഡിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിലെത്താനാവുമോയെന്ന് ടൈം സംശയം പ്രകടിപ്പിക്കുന്നു.
ഗുജറാത്ത് കൂട്ടകൊലയുമായി ബന്ധമുള്ള മോഡിയെ പ്രധാനമന്ത്രിയാക്കുന്നത് ഇന്ത്യയുടെ മതേതരപാരമ്പര്യത്തിന് എതിരാവുമെന്ന് വലിയൊരു വിഭാഗം കരുതുന്നുണ്ട്. എന്നാല്‍ അഴിമതിയും കാര്യപ്രാപ്തിയില്ലാത്തവരുമായ ഭരണാധികാരികളില്‍നിന്ന് മോഡി വ്യത്യസ്തനാവുമെന്ന് വേറൊരു വിഭാഗം കരുതുന്നു- ഇതാണ് ടൈമിന്റെ നിരീക്ഷണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല