സ്വന്തം ലേഖകന്‍: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ഉള്‍പ്പെടെയുള്ള രാഷ്ട്ര നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. ഇന്ന് ഗുജറാത്തിലെത്തുന്ന മോദി അമ്മയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങും. വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പങ്കെടുക്കുന്ന കാര്യം തീര്‍ച്ചപ്പെടുത്തിയിട്ടുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്.
മറ്റ് വിദേശ പ്രതിനിധികളുടെ സൌകര്യവും ഒഴിവും ആരാഞ്ഞ് വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് വരും ദിവസങ്ങളില്‍ ഔദ്യോഗിക ക്ഷണക്കത്തുകളയക്കുമെന്നാണ് വിവരം. സത്യപ്രതിജ്ഞക്ക് മുന്നോടിയായി പുതിയ മന്ത്രിസഭ രൂപീകരണം തീരുമാനിക്കേണ്ടതുണ്ട്. നിലവിലെ മന്ത്രിസഭയില്‍ കാര്യമായ അഴിച്ചുപണിയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അമിത്ഷാ അഭ്യന്തര മന്ത്രിയായേക്കും. രാജ്‌നാഥ് സിങിന് പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതലയാകും. അരുണ്‍ ജെയ്റ്റ്‌ലിക്ക് പകരം പിയൂഷ് ഗോയലായിരിക്കും ധനമന്ത്രി. മറ്റ് ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിലടക്കം ഇന്നും നാളെയുമായി അന്തിമ ധാരണയുണ്ടാക്കാനാണ് ശ്രമം. ഇന്ന് ഉച്ചക്ക് ശേഷം നരേന്ദ്രമോദി ഗുജറാത്തിലേക്ക് തിരിക്കുമെന്നാണ് വിവരം. വൈകീട്ട് ഗുജറാത്തിലെത്തുന്ന മോദി അമ്മയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങിക്കും.
അമിത്ഷായോടൊപ്പം അഹ്മദാബാദിലെ പാര്‍ട്ടി ഓഫീസും മോദി സന്ദര്‍ശിക്കും. പട്ടേല്‍ പ്രതിമയില്‍ ഹാരാര്‍പ്പണവും വൈകീട്ട് പൊതുസമ്മേളനവും നിശ്ചയിച്ചിട്ടുണ്ട്. നാളെ വാരണാസി കൂടി സന്ദര്‍ശിക്കുന്ന മോദി തന്നെ വീണ്ടും തെരഞ്ഞെടുത്ത വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല