1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2017

സ്വന്തം ലേഖകന്‍: ഒബാമ വിട പറഞ്ഞതോടെ സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ഭരണാധികാരിയായി മോഡി. ഒബാമ അമേരിക്കന്‍ പ്രസിഡന്റ് പദം ഒഴിഞ്ഞതോടെ ഫേസ്ബുക്, ട്വിറ്റര്‍, യൂ ട്യൂബ്, ഗൂഗ്ള്‍ പ്‌ളസ് എന്നീ നവമാധ്യമ പോര്‍ട്ടലുകളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള രാഷ്ട്രീയ നേതാവ് എന്ന പദവിയാണ് മോദിയെ തേടിയത്തെിയത്.

നിലവില്‍ പ്രധാനമന്ത്രിക്ക് ട്വിറ്ററില്‍ മാത്രം 26.5 ദശലക്ഷത്തോളം ആളുകളാണ് പിന്തുടരുന്നത്. ഇതിന് പുറമെ ഫെയ്‌സ്ബുക്കില്‍ 39.2 ദശലക്ഷവും ഗൂഗിള്‍ പ്ലസില്‍ 3.2 ദശലക്ഷവും ലിങ്കിഡ് ഇന്നില്‍ 1.99 ദശലക്ഷം ആളുകളും ഇന്‍സ്റ്റാഗ്രാമില്‍ 5.8 ദശലക്ഷം ആളുകളുമാണ് പിന്തുടരുന്നത്. യൂട്യൂബില്‍ 5,91,000 ആളുകളും അദ്ദേഹത്തെ പിന്തുടരുന്നു.

പൗരന്മാരുമായി നവമാധ്യമങ്ങള്‍ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്ന ഇന്ത്യയിലെ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്രമോഡി. പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയതിരിക്കുന്നത് 10 ദശലക്ഷത്തോളം ആളുകളാണ്. ലോകത്തേറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ മൊബൈല്‍ ആപ്ലിക്കേഷനും മോഡിയുടേതാണ്.

ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വിവിധ വിഷയങ്ങളിലായി നിരവധി അഭിപ്രായങ്ങള്‍ ആരായുവാനും പ്രധാനമന്ത്രി ഉപയോഗിക്കാറുണ്ട്. നോട്ട് അസാധുവാക്കലിന് ശേഷം ബാങ്കിങ് ഇടപാടുകള്‍ എളുപ്പമാക്കുന്നതിനായി ആരംഭിച്ച ഭീം ആപ്പിനും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിന് പുറമെ പ്രധാനമന്ത്രി നടത്തിയ ക്യാമ്പയിനുകളായ സന്തേശ് ടു സോള്‍ജിയേഴ്‌സ്, മൈ ക്ലീന്‍ ഇന്ത്യ, ഇന്‍ക്രിഡിബള്‍ ഇന്ത്യ അടക്കമുള്ളവയും സമൂഹ മാധ്യമങ്ങളില്‍ തരംഗമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.