സ്വന്തം ലേഖകന്‍: 2016 ല്‍ മോദി പാകിസ്താനിലേക്ക്, നവാസ് ഷെരീഫിന്റെ പ്രത്യേക ക്ഷണം. നവാസ് ശെരീഫിന്റെ ക്ഷണം മോദി സ്വീകരിച്ചു. റഷ്യയിലെ ഉഫയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ഇരുവരും ഇന്ന് രാവിലെ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
ഇരുരാജ്യങ്ങളും പിടികൂടിയ മത്സ്യത്തൊഴിലാളികളെ 15 ദിവസത്തിനകം വിട്ടയക്കു. ഇരുരാജ്യങ്ങളിലെയും സുരക്ഷാഉദ്യോഗസ്ഥന്മാര്‍ തമ്മിലും ചര്‍ച്ചകള്‍ തുടരും. മുംബൈ ഭീകരാക്രമണക്കേസില്‍ വേഗത്തില്‍ നടപടി വേണം എന്ന് ആവശ്യപ്പെട്ട നരേന്ദ്രമോദി സകീഉര്‍ റഹ്മാന്‍ ലഖ്വിക്ക് ജാമ്യം നല്‍കിയതില്‍ ആശങ്കയും പ്രകടിപ്പിച്ചു.
സൌഹൃദ അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ യോജിച്ച് പരിശ്രമിക്കുമെന്ന് ഇരു രാഷ്ട്ര തലവന്മാരും അറിയിച്ചു. അതേസമയം മോദി ഷരീഫ് കൂടിക്കാഴ്ച്ച ഫോട്ടോ ഓപ്പര്‍ച്ച്യൂണിറ്റിമാത്രമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല