സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി ചെവിക്കു പിടിച്ച ആ വികൃതി പയ്യന്‍ ആരാണ്? നിമിഷ നേരം കൊണ്ട് വൈറലായ ചിത്രം ശ്രദ്ധേയമാകുന്നു. ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന്റെ മകന്‍ ആരവ് ഭാട്ടിയയുടെ ചെവിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി കളിയായി പിടിച്ചത്.
വിശാഖപട്ടണത്തില്‍ അന്താരാഷ്ട്ര ഫ്‌ലീറ്റ് റിവ്യൂവില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി. നരേന്ദ്ര മോഡിക്കൊപ്പമുള്ള മകന്റെ ചിത്രം ട്വിറ്ററില്‍ ആരാധകരുമായി പങ്കുവക്കുകയും ചെയ്തു അക്ഷയ്കുമാര്‍.
പ്രധാനമന്ത്രി മകന്റെ ചെവിക്കുപിടിച്ച് മിടുക്കന്‍ എന്ന് പറയുമ്പോള്‍, ഒരു പിതാവിന്റെ ജീവിതത്തിലെ ഏറ്റവും നല്ല നമിഷമാണിതെന്നാണ് ചിത്രത്തെ അക്ഷയ്കുമാര്‍ വിശേഷിപ്പിച്ചത്. മികച്ച സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന് ലഭിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല