1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2018

സ്വന്തം ലേഖകന്‍: ഷാന്‍ഗ്രിലാ ഉച്ചകോടിയില്‍ മുഖ്യപ്രഭാഷണം നടത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി; വേണ്ടത് സഹകരണത്തിന്റെ പുതിയ ഏഷ്യയെന്ന് പ്രഖ്യാപനം. ഇന്ത്യയും ചൈനയും പരസ്പര വിശ്വാസത്തോടെ പ്രവര്‍ത്തിച്ചാല്‍ ഏഷ്യയ്ക്കും ലോകത്തിനും മികച്ച ഭാവി സ്വപ്നം കാണാമെന്നും ഉച്ചകോടിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളും പക്വതയോടെയുള്ള നടപടികളാണു സ്വീകരിച്ചുവരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്തോപസിഫിക് മേഖലയുടെ സ്വാതന്ത്രത്തിനു വേണ്ടിയാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. രാജ്യങ്ങളുടെ ശത്രുത ഏഷ്യയെ പിന്നോട്ടടിക്കും. ഇതിനു പകരം സഹകരണത്തിന്റെ ഏഷ്യയാണു വേണ്ടത്. വ്യാപാരകാര്യത്തിലടക്കം മേഖലയില്‍ തുറന്ന നയം സ്വീകരിക്കണമെന്നതാണ് ഇന്ത്യയുടെ ആഗ്രഹം. മല്‍സരങ്ങള്‍ സ്വാഭാവികമാണെന്നും എന്നാല്‍ അതു തര്‍ക്കത്തിലേക്കു പോകരുതെന്നും മോദി പറഞ്ഞു.

മലേഷ്യയും സിംഗപ്പൂരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുരാജ്യങ്ങളിലെയും നേതാക്കളുമായി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. മലേഷ്യയില്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിനു പുറമേ ഉപപ്രധാനമന്ത്രി വാന്‍ അസിസ വാന്‍ ഇസ്മായിലിനെയും ഭര്‍ത്താവും മുന്‍ ഉപപ്രധാനമന്ത്രിയുമായ അന്‍വര്‍ ഇബ്രാഹിമിനെയും മോദി സന്ദര്‍ശിച്ചു.

മലേഷ്യന്‍ സന്ദര്‍ശനത്തിനുശേഷം സിംഗപ്പൂരിലെത്തിയ മോദി സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സെന്‍ ലൂങുമായി കൂടിക്കാഴ്ച നടത്തി. നാന്യാംങ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി സന്ദര്‍ശിച്ച മോദി ഇന്ത്യയുടെ ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ റുപേ, നെറ്റ്‌സ് തുടങ്ങിയവയുടെ അന്താരാഷ്ട്ര ലോഞ്ചിങും സിംഗപ്പൂര്‍ പ്രധാനമന്ത്രിയുമായി ചേര്‍ന്ന് നടത്തി. 21ാം നൂറ്റാണ്ട് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വേണ്ടി ഉളളതാണെന്ന് ലോകത്തിന് മനസ്സിലായതായി മോദി പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.