സ്വന്തം ലേഖകന്‍: വളരുന്ന സാമ്പത്തിക ശക്തികള്‍ക്ക് ഡിജിറ്റല്‍ രംഗത്തെ നിക്ഷേപം നിര്‍ണായകമാണെന്ന് ജോഹന്നാസ്ബര്‍ഗില്‍ പ്രധാനമന്ത്രി മോദി. ഡിജിറ്റല്‍ യുഗം ബ്രിക്‌സ് അംഗങ്ങള്‍ക്കു പുതിയ അവസരമാണ് തുറക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയില്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
ഡിജിറ്റല്‍ രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തണമെന്നും ഡിജിറ്റല്‍ മേഖലയില്‍ നൈപുണ്യവികസനം നടത്തണമെന്നും മോദി ഉച്ചകോടിയില്‍ പറഞ്ഞു. ‘നമ്മള്‍ വീണ്ടും ചരിത്രപരമായ ഒരു നിര്‍ണായകഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. ഡിജിറ്റല്‍ വിപ്ലവം വളരുന്ന സാന്പത്തിക ശക്തികള്‍ക്ക് പുതിയ അവസരമാണ് നല്‍കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡേറ്റാ അനാലിസിസ് എന്നിവ പുതിയ അവസരങ്ങള്‍ക്കു വഴിതുറക്കും,’ മോദി പറഞ്ഞു.
സമാധാനം, സ്വാതന്ത്ര്യം, ആഫ്രിക്കയുടെ വികസനം എന്നിവയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രധാന പരിഗണന നല്‍കുന്നുണ്ട്. ഇന്ത്യആഫ്രിക്ക സാന്പത്തിക വികസന സഹകരണം പുതിയ തലത്തില്‍ എത്തിയെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറിള്‍ രമാഫോസ, ബ്രസീല്‍ പ്രസിഡന്റ് മൈക്കല്‍ ടീമര്‍ എന്നിവര്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല