സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പലസ്തീന്‍, യു.എ.ഇ, ഒമാന്‍ ത്രിരാഷ്ട്ര സന്ദര്‍ശനം അടുത്ത മാസം. അടുത്ത മാസം ഒന്‍പത് മുതല്‍ 12 വരെയാണ് ത്രിരാഷ്ട്ര സന്ദര്‍ശനമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കുന്ന സൂചന. പലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദിയെന്ന പ്രത്യേകതയും സന്ദര്‍ശനത്തിനുണ്ട്.
ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെയുള്ള മോദിയുടെ പലസ്തീന്‍ സന്ദര്‍ശനം ഏറെ തന്ത്രപ്രധാനമായ ഒന്നാണെന്നാണ് വിലയിരുത്തല്‍. ഒമാനിലും ആദ്യമായി എത്തുന്ന മോദി യു.എ.ഇയില്‍ രണ്ടാം തവണയാണ് സന്ദര്‍ശിക്കുന്നത്.
ഈ രാഷ്ട്രങ്ങളുമായി ഉഭയകക്ഷി ചര്‍ച്ചയും പ്രധാനമന്ത്രി നടത്തും. ദുബായിയില്‍ ആറാം ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ അതിഥിയായി പങ്കെടുക്കുന്ന പ്രധാനമന്ത്രി പ്രവാസി ഇന്ത്യക്കാരുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാകും മടങ്ങുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല