സ്വന്തം ലേഖകന്‍: ലണ്ടനില്‍ നരേന്ദ്ര മോദി എലിസബത്ത് രാജ്ഞിയുമായും തെരേസാ മേയുമായും കൂടിക്കാഴ്ച നടത്തി. ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തിയാണ് മോദി എലസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയത്. 2015നു ശേഷം ഇതു രണ്ടാം തവണയാണ് മോദി രാജ്ഞിയെ സന്ദര്‍ശിക്കുന്നത്.
ലണ്ടനിലെത്തിയ പ്രധാനമന്ത്രി വെസ്റ്റ്മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ ബുധനാഴ്ച ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്തിരിരുന്നു. ഇന്ത്യയിലെയും ബ്രിട്ടണിലെയും ജനങ്ങള്‍ക്കായി നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ തെരേസ മേയ് പറഞ്ഞു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് തെരേസാ മേയ് മോദിയെ സ്വീകരിച്ചത്.
ചൊവ്വാഴ്ചയാണ് മോദി ലണ്ടനിലെത്തിയത്. ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിക്ക് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണമൊരുക്കി. 19നും 20നും നടക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷമാണ് കോമണ്‍വെല്‍ത്ത് ഉച്ചകോടിക്ക് ബ്രിട്ടന്‍ വേദിയാകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല