സ്വന്തം ലേഖകന്‍: ഓഖി ചുഴലിക്കാറ്റ് വിതച്ച കെടുതിയില്‍ നിന്ന് കരകയറാന്‍ കേരളത്തിന് കേന്ദ്രത്തിന്റെ വക 325 കോടിയുടെ അടിയന്തിര ധനസഹായം. കെടുതി അനുഭവിക്കുന്ന കേരളത്തിനും തമിഴ്‌നാടിനും ലക്ഷദ്വീപിനും ചൊവ്വാഴ്ചത്തെ സന്ദര്‍ശനത്തിനു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായം പ്രഖ്യാപിച്ചത്.
നേരത്തെ, തമിഴ്‌നാടിന് അനുവദിച്ച 280 കോടിക്കും കേരളത്തിനുള്ള 76 കോടിക്കും പുറമെയാണിത്. ചുഴലിക്കാറ്റില്‍ തകര്‍ന്ന 1400 ഓളം വീടുകള്‍ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ പുനര്‍നിര്‍മിക്കും. ഇതു പ്രകാരം പുതിയ വീട് നിര്‍മിക്കാന്‍ ഒന്നര ലക്ഷം രൂപ വീതം ലഭിക്കും. മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ടുലക്ഷം വീതവും ഗുരുതര പരിക്കേറ്റവര്‍ക്ക് അരലക്ഷം വീതവും നല്‍കും.
ഓഖി ദുരിതാശ്വാസത്തിനും തീരദേശ മേഖലയുടെ പുനര്‍നിര്‍മാണത്തിനുമായി 7340 കോടിയുടെ പ്രത്യേക പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമര്‍പ്പിച്ചിരുന്നു. ഓഖി ദുരിത ബാധിതരെ സന്ദര്‍ശിക്കാന്‍ തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമഗ്ര സഹായ പാക്കേജ് സമര്‍പ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല