1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2018

സ്വന്തം ലേഖകന്‍: തന്ത്രപ്രധാനമായ മോദി, ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ചയ്ക്ക് തുടക്കം; അന്താരാഷ്ട്ര വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് പ്രധാനമന്ത്രി മോദി. വെള്ളി, ശനി ദിവസങ്ങളിലാണ് ചൈനയിലെ വുഹാനില്‍വെച്ച് പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായുള്ള കൂടിക്കാഴ്ച. ചര്‍ച്ചയില്‍ അന്താരാഷ്ട്ര വിഷയങ്ങള്‍ക്കാകും പ്രാധാന്യം നല്‍കുകയെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി വ്യാഴാഴ്ച വൈകീട്ട് വുഹാനിലേക്ക് തിരിച്ചു.

‘നിലവിലെയും ഭാവിയിലേക്കുള്ളതുമായ അന്താരാഷ്ട്രകാര്യങ്ങളില്‍ ഞങ്ങള്‍ ചര്‍ച്ച നടത്തും. ദേശീയപ്രാധാന്യമുള്ള വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കും,’ വുഹാനിലേക്ക് പുറപ്പെടുംമുന്‍പ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട ഔദ്യോഗികകുറിപ്പില്‍ പറയുന്നു. ഇരു നേതാക്കളും പങ്കെടുക്കുന്ന അനൗദ്യോഗിക ഉച്ചകോടിയാണിത്. 1988ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ചൈനീസ് സന്ദര്‍ശനവുമായാണ് രാഷ്ട്രീയനിരീക്ഷകര്‍ മോദിയുടെ സന്ദര്‍ശനത്തെ താരതമ്യപ്പെടുത്തുന്നത്.

ഇന്ത്യ, ചൈന, ഭൂട്ടാന്‍ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന ഡോക്ലാമില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ നേര്‍ക്കുനേര്‍ 73 ദിവസം തുടര്‍ച്ചയായി നിന്നതിനുശേഷമുള്ള ആദ്യ മോദി, ജിന്‍പിങ്ങ് കൂടിക്കാഴ്ചയാനിത്. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷനിലെ (എസ്.സി.ഒ.) വിദേശകാര്യമന്ത്രിമാരുടെയും പ്രതിരോധമന്ത്രിമാരുടെയും യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ എന്നിവര്‍ ചൈനയിലെത്തിയിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.