സ്വന്തം ലേഖകന്‍: മോദി, ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ച അടുത്തയാഴ്ച ചൈനയില്‍; അതിര്‍ത്തി പ്രശ്‌നങ്ങള്‍ പ്രധാന വിഷയമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി അടുത്തയാഴ്ച ചൈനയില്‍ വച്ച് കൂടിക്കാഴ്ച നടത്തും. അയല്‍ക്കാര്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് കൂടിക്കാഴ്ച.
ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചൈനയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യിയും സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചൈനീസ് പ്രസിഡന്റ് മോദിയെ ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയായിരുന്നെന്ന് വാങ് യി പറഞ്ഞു. ഏപ്രില്‍ 27നും 28നുമാവും ഇരുനേതാക്കളും അനൗപചാരിക കൂടിക്കാഴ്ച നടത്തുകയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല