1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2017

സ്വന്തം ലേഖകന്‍: ഇന്ദിരാ ഗാന്ധിക്കു ശേഷം പ്രതിരോധ മന്ത്രിയാകുന്ന ആദ്യ വനിതയായി നിര്‍മ്മലാ സീതാരാമന്‍, വിനോദ സഞ്ചാരത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി അല്‌ഫോന്‍സ് കണ്ണന്താനം, സഖ്യ കക്ഷികളെ ഞെട്ടിച്ച് മോദിയുടെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന. പുതിയ ഒമ്പതു മന്ത്രിമാരെ ഉള്‍പ്പെടുത്തുകയും സഹമന്ത്രിമാരായിരുന്ന നാലു പേരെ ക്യാബിനറ്റ് പദവി നല്‍കി ഉയര്‍ത്തുകയും ചെയ്ത മോദിയുടെ പുതിയ മന്ത്രിസഭാ പുന:സംഘടന സഖ്യ കക്ഷികള്‍ക്കടക്കം അപ്രതീക്ഷിതമായി.

നിലവില്‍ പ്രതിരോധത്തിന്റെ അധിക ചുമതല കുടി കൈകാര്യം ചെയ്യുന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയില്‍ നിന്നും മാറ്റിയാണ് നിര്‍മ്മലാ സീതാരാമന് പ്രതിരോധ വകുപ്പ് നല്‍കിയത്. സഹമന്ത്രിയായി നിയോഗിതനായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വിനോദ സഞ്ചാര വകുപ്പാണ് നല്‍കിയിരിക്കുന്നത്. ഇന്ദിരാഗാന്ധിക്ക് ശേഷം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യ വനിതയാണ് നിര്‍മ്മലാ സീതാരാമന്‍. പീയൂഷ് ഗോയലിന് റെയില്‍വേ നല്‍കിയപ്പോള്‍ റെയില്‍വേ വഹിച്ചിരുന്ന സുരേഷ്പ്രഭുവിന് നിര്‍മ്മലാ സീതാരാമന്‍ വഹിച്ചിരുന്ന കേന്ദ്ര വാണിജ്യ വകുപ്പാണ് നല്‍കിയിരിക്കുന്നത്.

നിര്‍മ്മലാ സീതാരാമന്‍ വാണിജ്യ സഹമന്ത്രി സ്ഥാനത്തു നിന്നുമാണ് പ്രതിരോധത്തിലേക്ക് എത്തുന്നത്. സംശുദ്ധ രാഷ്ട്രീയമുള്ളയാളും അഴിമതിയാരോപണം വരാത്തയാളുമായിരിക്കണം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യേണ്ടത് എന്ന വിലയിരുത്തലാണ് നിര്‍മ്മലാ സീതാരാമനിലേക്ക് എത്തിയത്. നേരത്തേ മനോഹര്‍ പരീക്കര്‍ വഹിച്ചിരുന്ന സ്ഥാനം അദ്ദേഹത്തെ ഗോവന്‍ മുഖ്യമന്ത്രിയായി വീണ്ടും നിയോഗിച്ചതോടെയാണ് ധനമന്ത്രിയായ അരുണ്‍ ജെയ്റ്റ്‌ലിക്ക് അധിക ചുമതലയായി മാറിയത്.

പെട്രോളിയം പ്രകൃതിവാതക വകുപ്പില്‍ സഹമന്ത്രിയായിരുന്ന ധര്‍മ്മേന്ദ്രപ്രധാന് നൈപുണ്യ വികസനത്തിന്റെ ചുമതല കൂടി നല്‍കും, ന്യൂനപക്ഷ ബന്ധങ്ങള്‍ കൈകാര്യം ചെയ്തിരുന്ന സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി എന്നിവര്‍ക്ക് പൂര്‍ണ്ണചുമതല നല്‍കി. നിതിന്‍ ഗഡ്ക്കരിക്ക് ജലവിഭവ വകുപ്പ് അധികം നല്‍കിയപ്പോള്‍ സ്മൃതി ഇറാനി വാര്‍ത്താ വിതരണത്തില്‍ തുടരും. രാ?ഷ്?ട്ര?പ?തി ഭ?വ?നി?ലെ ദ?ര്‍?ബാ?ര്‍ ഹാ?ളി?ല്‍ കഴിഞ്ഞ ദിവസം രാവിലെ 10.45 ന് ?നടന്ന സ?ത്യ?പ്ര?തി?ജ്ഞാ ച?ടങ്ങില്‍ പുതിയ മന്ത്രിമാര്‍ അധികാരമേറ്റു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.