1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2016

സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോട്ട് ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ചു, ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലം ചെയ്യപ്പെട്ട കോട്ട് എന്ന് വിശേഷണം 2015ലെ റിപ്പബ്ലിക്ക് ദിനത്തില്‍ അതിഥിയായി എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ സ്വീകരിക്കുന്നതിന് മോഡി അണിഞ്ഞ കോട്ട് ഏറെ ചര്‍ച്ചാവിഷയമായിരുന്നു. കോട്ടില്‍ ‘നരേന്ദ്ര ദാമോദര്‍ദാസ് മോഡി’ എന്ന് എഴുതിച്ചേര്‍ത്ത് ഏറെ വിമര്‍ശനത്തിനും വഴിവച്ചിരുന്നു.

ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഈ കോട്ട് പിന്നീട് ലേലത്തില്‍ വയ്ക്കാന്‍ മോഡി തീരുമാനിക്കുകയായിരുന്നു. 2015 ഫെബ്രുവരി 20ന് നടന്ന ലേലത്തില്‍ ഗുജറാത്ത് സ്വദേശിയായ വ്യവസായി ലാല്‍ജി ഭായ് തുളസിഭായ് പട്ടേല്‍ 4,31,31,311 രൂപയ്ക്കാണ് കോട്ട് സ്വന്തമാക്കിയത്. ലേലത്തുകയായി കിട്ടിയ പണം പ്രധാനമന്ത്രി പിന്നീട് ‘നമാമി ഗംഗ’ പദ്ധതിക്കായി സംഭാവന ചെയ്യുകയും ചെയ്തു.

മോദി കോട്ട് ലാല്‍ജി സ്വന്തം ഫാക്ടറിയില്‍ പ്രദര്‍ശനത്തിനായി വെച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയായ ശേഷം തനിക്ക് ലഭിച്ച നാനൂറോളം സമ്മാനങ്ങളും കോട്ടിനൊപ്പം അന്ന് ലേലത്തിന് വെച്ചിരുന്നു. പത്തു ലക്ഷത്തോളം രൂപയാണ് മോദിയുടെ കോട്ടിന് ചെലവായെന്നാണ് വിമര്‍ശകര്‍ ആരോപിച്ചിരുന്നത്. നരേന്ദ്ര ദാമോദര്‍ ദാസ് മോദി’ എന്ന പൂര്‍ണനാമം കോട്ടിലെ വരയുടെ രൂപത്തില്‍ ആയിരം തവണയാണ് തുന്നിച്ചേര്‍ത്തിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.