സ്വന്തം ലേഖകന്‍: ‘സ്വകാര്യത നഷ്ടമായി, തലമാറ്റാന്‍ പറ്റാത്തതിനാല്‍ താടി വടിക്കുന്നു,’ സോഷ്യല്‍ മീഡിയ താരമാക്കിയ നരേന്ദ്ര മോദിയുടെ അപരന്‍ പയ്യനൂരുകാരനായ മലയാളി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുമായുള്ള രൂപസാദൃശ്യത്തെ തുടര്‍ന്ന് ദേശീയ മാധ്യമങ്ങളില്‍ വരെ താരമായ സ്വദേശി രാമചന്ദ്രനാണ് പെട്ടെന്നുണ്ടായ പ്രശസ്തി തലവേദനയായിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ വൈറലായതോടെ ഇപ്പോള്‍ പുറത്തിറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്നും തന്റെ സ്വകാര്യത നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്തി തലവേദന ആയതോടെ രൂപമാറ്റം വരുത്താന്‍ തയ്യാറെടുക്കുകയാണ് അദ്ദേഹം. അതിനായി താടി വടിക്കാന്‍ തീരുമാനിച്ചതായി രാമചന്ദ്രന്‍ പറഞ്ഞു. തല മാറ്റാന്‍ പറ്റില്ലല്ലോ. അതുകൊണ്ടാണ് താടി വടിക്കാന്‍ തീരുമാനിച്ചതെന്നും രാമചന്ദ്രന്‍ വ്യക്തമാക്കി.
തന്റെ ചിത്രം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നത് കൊണ്ട് കൂടിയാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്ലാക്ക് ക്യാറ്റുകളുടെ അകമ്പടിയില്ലാതെ റെയില്‍വേ സ്‌റ്റേഷനില്‍ നില്‍ക്കുന്ന മോഡി എന്ന പേരിലാണ് രാമചന്ദ്രന്റെ ചിത്രം പ്രചരിച്ചത്. രാമചന്ദ്രന്റെ ചിത്രം ദുരുപയോഗം ചെയ്ത് ട്രോളുണ്ടാക്കിയ എഐബി റോസ്റ്റിനെതിരെ പോലീസ് കേസെടുത്തിരുന്നു. ചിത്രം വാര്‍ത്തയായതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് പ്രതികരിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല