പാർലിമെന്റിന്റെ ബജറ്റ് സമ്മേളനം ഫെബ്രുവരി 23 ന് ആരംഭിക്കും. ഫെബ്രുവരി 28 നാണ് പൊതു ബജറ്റ് അവതരിപ്പിക്കുക. അതിനുമുമ്പായി റയിൽവേ ബജറ്റ് അവതരിപ്പിക്കും.
ബജറ്റ് സമ്മേളനത്തിന്റെ വിശദാംശങ്ങൾ തീരുമാനിക്കുന്നതിനായി പാർലിമെന്ററി കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി ഇന്ന് യോഗംചേരും.
പ്രധാനപ്പെട്ട ആറ് ഓർഡിനൻസുകളുടെ ബില്ലുകളും ബജറ്റ് സമ്മേളത്തിൽ അവതരിപ്പിക്കും. കൽക്കരി, ഖനനം, ധാതുക്കൾ, ഇ – റിക്ഷകൾ, സിറ്റിസൺഷിപ് ആക്റ്റ് ഭേദഗതി, ഭൂമി ഏറ്റെടുക്കൽ, ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപം എന്നീ ഓർഡിനൻസുകളുടേ ബില്ലുകളാണ് അവതരിപ്പിക്കുക.
ജവഹർലാൽ നെഹ്രു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ കാലത്ത് കോൺഗ്രസ് സർക്കാരുകൾ ഇറക്കിയ ഓർഡിനസുകളും ചർച്ചക്കെടുക്കുമെന്ന് പാർലിമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. മെയ് 8 ന് പാർലിമെന്റൊന്റെ ബജറ്റ് സമ്മേളനം അവസാനിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല