1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2016

സ്വന്തം ലേഖകന്‍: നരേന്ദ്ര മോദി ജപ്പാനില്‍, ഇരു രാജ്യങ്ങളും 12 സുപ്രധാന കരാറുകളില്‍ ഒപ്പുവക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ടോക്യോവില്‍ നിര്‍ണായകമായ ആണവക്കരാറില്‍ ഒപ്പുവക്കുമോ എന്ന് ഉറ്റുനോക്കുകയാണ് നിരീക്ഷകര്‍. സുരക്ഷ, വാണിജ്യം, നിക്ഷേപം, നൈപുണ്യഅടിസ്ഥാന സൗകര്യ വികസനം എന്നിവയടക്കം നിരവധി വിഷയങ്ങളിളാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തുന്നത്.

ജപ്പാന്‍ ആണവ സാങ്കേതിക വിദ്യകള്‍ ഇവിടെ ഉപയോഗപ്രദമാക്കുന്ന രീതിയില്‍ ആയിരിക്കും കരാറെന്നാണ് സൂചന. ഈ കരാറില്‍ ഒപ്പിടുന്നതോട് കൂടി ആണവ നിര്‍വ്യാപനകരാറില്‍ ഒപ്പിടാത്ത ഒരു രാജ്യവുമായി ജപ്പാന്റെ ആദ്യ ആണവ കരാറായിരിക്കും ഇത്. രണ്ടു ദിവസം നീളുന്ന ഔദ്യോഗിക പരിപാടിയില്‍ ജപ്പാന്‍ വ്യവസായ നേതാക്കളെ മോദി അഭിസംബോധന ചെയ്യും.

കൂടാതെ സാമ്പത്തികവും സൈനികവുമായ മേഖലകളിലെ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള തീരുമാനങ്ങളും കൂടിക്കാഴ്ച്ചയില്‍ ഉയര്‍ന്ന് വരാനാണ് സാധ്യത. കൂടാതെ ചൈനാക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും തര്‍ക്കത്തിലുള്ള സ്ഥലങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്യും.ജപ്പാന്‍
പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തും.

ആബെയുമായുള്ള കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി സഹകരണത്തിനുള്ള മുഴുവന്‍ സാധ്യതകളും മുന്നോട്ടുവെക്കാന്‍ ഉദ്ദേശിക്കുന്നതായി ടോക്യോവിലേക്ക് പുറപ്പെടുന്നതിനുമുമ്പ് മോദി പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.