സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കൈയിന്റെ ചൂടറിഞ്ഞ് വില്യം രാജകുമാരന്, ഇതുപോപൊരു ഹസ്തദാരന് സ്വപ്നങ്ങളില്‍ മാത്രം. മോഡിയുമായി ഹൈദരാബാദ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് വില്യം രാജകുമാരന് മോഡിയുടെ കൈക്കരുത്ത് അറിഞ്ഞത്.
കൂടിക്കാഴ്ചയ്ക്ക് മുമ്പ് ഇരു നേതാക്കളും ഹസ്തദാനം ചെയ്തപ്പോള്‍ മോഡി തന്റെ വലത് കൈ കൊണ്ട് വില്യമിന്റെ കൈപിടിച്ച് കുലുക്കിയതായിരുന്നു. ദീര്‍ഘനേരം നീണ്ടു നിന്നു. മാധ്യമങ്ങള്‍ ചിത്രം പകര്‍ത്തി കഴിഞ്ഞും മോഡി വില്യമിന്റെ കൈവിട്ടില്ല.
മോഡിയുടെ കഠിനമായ ഹസ്തദാനത്തില്‍ വില്യമിന് അസ്വസ്ഥതത തോന്നിയെങ്കിലും അദ്ദേഹം അത് പ്രകടമാക്കാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ചിരിച്ചു നിന്നു.
ദീര്‍ഘനേരം നീണ്ടു നിന്ന ഹസ്തദാനം അവസാനിപ്പിച്ചതോടെ വില്യം രാജകുമാരന്റെ കയ്യില്‍ ഇളം മഞ്ഞ നിറത്തില്‍ മോഡിയുടെ കൈ അടയാളം പതിഞ്ഞിരുന്നു. ഫോട്ടോഗ്രാഫര്‍മാര്‍ കൃത്യമായി ചിത്രം പകര്‍ത്തിയതോടെ ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല