സ്വന്തം ലേഖകന്‍: മോഡിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനം, കൊളംബോയില്‍ അടുക്കാനുള്ള ചൈനീസ് അന്തര്‍വാഹിനിയുടെ ആവശ്യം നിഷേധിച്ച് ശ്രീലങ്ക. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് രണ്ട് മുതിര്‍ന്ന ശ്രീലങ്കന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ശ്രീലങ്ക ഒരു ചൈനീസ് അന്തര്‍വാഹിനിക്ക് കൊളംബോയില്‍ നങ്കൂരമിടാന്‍ അവസാനമായി അനുവാദം നല്കിയത് 2014 ഒക്ടോബറിലാണ്.
അന്നത് ഇന്ത്യയുടെ അപ്രീതിക്ക് കാരണമാകുകയും ചെയ്തിരുന്നു. അന്തര്‍വാഹിനി നങ്കൂരമിടാനുള്ള അനുവാദം ചോദിച്ചിരുന്നു എന്ന് കൊളംബോയിലെ ചൈനീസ് എംബസിയുമായി ബന്ധപ്പെട്ട വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ അടുത്ത കാലത്തായി ചൈന ശ്രീലങ്കയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിരുന്നു. വിമാനത്താവളം, റോഡുകള്‍, റെയില്‍വേ. തുറമുഖം എന്നീ മേഖലകളിലായിരുന്നു കൂടുതല്‍ നിക്ഷേപം.
ശ്രീലങ്ക ചൈനയുമായി അടുക്കുന്നത് ഇന്ത്യയെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ശ്രീലങ്കയുടെ മുഖ്യ സാമ്പത്തിക പങ്കാളിയാണ് ഇന്ത്യ. ശ്രീലങ്കയില്‍ നടക്കുന്ന അന്താരാഷ്ട്ര ബുദ്ധ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് നരേന്ദ്ര മോദി ശ്രീലങ്കയില്‍ എത്തിയത്. നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള നാനൂറിലേറെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല