സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനം; സുപ്രധാനമായ 12 കരാറുകളില്‍ ഒപ്പുവെക്കും. സാമ്പത്തിക സഹകരണം, നൈപുണ്യ വികസനം ഉള്‍പ്പെടെയുള്ള കരാറുകളിലാണ് ഒപ്പുവെക്കുക. ഈ മാസം 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ സന്ദര്‍ശിക്കുമെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ അഹ്മദ് അല്‍ ബന്ന അറിയിച്ചു.
ഫലസ്തീന്‍, യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളിലെ മൂന്നു ദിവസ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി വെള്ളിയാഴ്ചയാണ് പുറപ്പെടുന്നത്. ഈ മാസം 10നും 11നും ദുബൈയില്‍ നടക്കുന്ന ലോക ഭരണതല ഉച്ചകോടിയില്‍ നരേന്ദ്ര മോദി പങ്കെടുക്കും. 26 രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുന്ന ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള 2,000 പേരാണ് പ്രതിനിധികളായി എത്തുന്നത്. 2015 ആഗസ്റ്റിലും നരേന്ദ്ര മോദി യു.എ.ഇ സന്ദര്‍ശിച്ചിരുന്നു. യു.എ.ഇയുടെ ഇന്ത്യയിലെ നിക്ഷേപം 11 ബില്യണ്‍ ഡോളറാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സഹായിക്കുമെന്ന് അംബാസഡര്‍ അഹ്മദ് അല്‍ ബന്ന കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല