സ്വന്തം ലേഖകന്‍: പ്രധാന മന്ത്രി നരേന്ദ്ര മോദി അടുത്ത മാസം അമേരിക്കയിലേക്ക്, അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും. ജൂണ്‍ ഏഴിന് ഖത്തര്‍ സന്ദര്‍ശിച്ച ശേഷമായിരിക്കും പ്രധാന മന്ത്രി അമേരിക്കയിലേക്ക് തിരിക്കുക. ജൂണ്‍ നാല്, അഞ്ച് തിയതികളിലാണ് ഖത്തര്‍ സന്ദര്‍ശനം. എട്ട് വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഖത്തറിലത്തെുന്നത്.
അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം പ്രസിഡന്റ് ബറാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തുന്ന മോദി രണ്ടാം ദിനം അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.
സാമ്പത്തികം, ഊര്‍ജം, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചായിരിക്കും മോദിഒബാമ ചര്‍ച്ചയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വിവിധ കരാറുകളിലും ഇരു നേതാക്കളും ഒപ്പുവെക്കുമെന്നും അറിയുന്നു. പ്രധാനമന്ത്രിയായശേഷം മോദി നടത്തുന്ന നാലാമത്തെ അമേരിക്കന്‍ യാത്രയാണിത്. അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രസംഗിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും മോദി.
രാജീവ് ഗാന്ധി (1985 ജൂലൈ 13), നരസിംഹ റാവു (1994 മേയ് 18), എ.ബി. വാജ്‌പേയി (2000 സെപ്റ്റംബര്‍ 14), ഡോ. മന്‍മോഹന്‍ സിങ് (2005 ജൂലൈ 19) എന്നിവരാണ് ഇതിനുമുമ്പ് യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു പ്രസംഗിച്ച ഇന്ത്യന്‍ പ്രധാന മന്ത്രിമാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല