1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2017

സ്വന്തം ലേഖകന്‍: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിനെ നടുക്കി വീണ്ടും ഇരട്ട സ്‌ഫോടനങ്ങള്‍, മരിച്ചവരുടെ എണ്ണം 13 കവിഞ്ഞു. നാസാ ഹബോള്‍ഡ് എന്ന പ്രമുഖ ഹോട്ടലില്‍ ഉണ്ടായ കാര്‍ബോംബ് ആക്രമണത്തിലാണ് 13 ഓളം പേര്‍ കൊല്ലപ്പെടുകയും 16 ലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തത്.

പ്രസിഡന്‍ഷ്യല്‍ പാലസിനു സമീപത്താണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ഹോട്ടലിനുള്ളില്‍നിന്ന് വെടിയൊച്ചകള്‍ കേട്ടതായി പോലീസ് പറഞ്ഞു. തിരക്കേറിയ നാസ ഹബോള്‍ഡ് ഹോട്ടലിന് പുറത്താണ് ആദ്യം കാര്‍ ബോംബ് സ്‌ഫോടനമുണ്ടായത്. മിനിറ്റുകള്‍ കഴിഞ്ഞ് സമീപത്ത് മറ്റൊരു സ്‌ഫോടനമുണ്ടായി. ഹോട്ടലിനകത്ത് കനത്ത വെടിവെപ്പ് നടന്നതായി ക്യാപ്റ്റന്‍ മുഹമ്മദ് ഹുസൈന്‍ പറഞ്ഞു.

രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ ഉന്നതര്‍ നിത്യ സന്ദര്‍ശകാരാണ് ഈ ഹോട്ടലിലെന്നും ഇവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനും മുന്‍ സാമാജികനും മരിച്ചവരില്‍പ്പെടുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ഷബാബ് ഭീകരര്‍ ഏറ്റെടുത്തു. രണ്ടാഴ്ച മുമ്പ് നഗരത്തിലുണ്ടായ രണ്ടു വലിയ സ്‌ഫോടനങ്ങളില്‍ 350 ഓളം സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.