സ്വന്തം ലേഖകന്‍: മൊഹാലിയിലെ പിച്ചില്‍ സ്പിന്‍ ഭൂതം, രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നു, ഇന്ത്യക്ക് 108 റണ്‍സിന്റെ ജയം. രണ്ടിന്നിംഗ്‌സിലും ബാറ്റിംഗ് തവിടുപൊടിയായിട്ടും സ്പിന്നര്‍മാരുടെ മികവിലാണ് ഇന്ത്യ ജയിച്ചുകയറിയത്. 218 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക വെറും 109 റണ്‍സിന് എല്ലാവരും പുറത്തായി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കും പിന്നീട് കളത്തിലിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കും മൊഹാലിയിലെ പിച്ചില്‍ പിടിച്ചുനില്‍ക്കാനായില്ല. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ നേടിയ 201 റണ്‍സാണ് മത്സരത്തിലെ ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യ രണ്ടാമിന്നിംഗ്‌സില്‍ റണ്‍സിന് പുറത്തായപ്പോള്‍ ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സില്‍ 184നും രണ്ടാമിന്നിംഗ്‌സില്‍ 109 റണ്‍സിനും പുറത്തായി.
സ്പിന്നിനെ വാരിക്കോരി തുണക്കുന്ന പിച്ചില്‍ ആഫ്രിക്കക്കാരെ കറക്കിവീഴ്ത്തുകയായിരുന്നു ഇന്ത്യ. രണ്ടാമിന്നിംഗ്‌സിലെ ഒമ്പത് വിക്കറ്റുകളും സ്പിന്നര്‍മാര്‍ക്കാണ്. ഒന്നാമിന്നിംഗ്‌സിലെ പത്ത് വിക്കറ്റും സ്പിന്നര്‍മാര്‍ക്ക് തന്നെയായിരുന്നു. ആകെ 19 വിക്കറ്റുകള്‍.
രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനത്തോടെ ടീമിലെത്തിയ ജഡേജ ഒന്നാം ടെസ്റ്റിലും മോശമാക്കിയില്ല. രണ്ടാം ഇന്നിംഗ്‌സില്‍ 5ഉം ഒന്നാം ഇന്നിംഗ്‌സില്‍ 3 ഉം വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയത്. സ്‌കോര്‍ 161 ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ വിരാട് കോലി പുറത്തായതിന് പിന്നാലെ ഇന്ത്യയും തകര്‍ന്നു. 39 റണ്‍സിനിടെ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റുകള്‍ നഷ്ടമായി.
77 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ലായത്. നാല് വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിറാണ് ഇന്ത്യയുടെ നടുവൊടിച്ചത്. സൈമണ്‍ ഹാര്‍മറും നാല് വിക്കറ്റെടുത്തു. 5 വിക്കറ്റെടുത്ത എല്‍ഗറാണ് ഒന്നാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് താരമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല