പാക് ഓള്‍ റൗണ്ടര്‍ മുഹമ്മദ് ഹഫീസിന് ഐസിസി വിലക്ക് ഏര്‍പ്പെടുത്തി. ബൗളിംഗ് ആക്ഷനിലെ പ്രശ്‌നങ്ങള്‍ കൊണ്ടാണ് താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് മത്സരത്തിനിടെയാണ് ഹാഫിസ് രണ്ടാം തവണയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു വര്‍ഷത്തേക്കാണ് വിലക്ക്.
പാക്കിസ്ഥാന്റെ ഒഡിഐ ടി20 ഗെയിം പ്ലാനുകളില്‍ നിര്‍ണായകമായ സ്ഥാനം ഹാഫിസിന്റെ ബൗളിംഗിനുണ്ടായിരുന്നു. ഹാഫിസിന് ലഭിച്ചിരിക്കുന്ന വിലക്ക് പാക് ക്രിക്കറ്റിന് കൊടുത്തിരിക്കുന്നത് കനത്ത തിരിച്ചടിയാണ്.
ഈ നടപടി ഞങ്ങളെ ഞെട്ടിച്ചുവെന്നും മാനസികമായി ഇതിന് തയാറെടുത്തിരുന്നില്ലെന്നും പാക് ടീമിന്റെ ചീഫ് സെലക്ടര്‍ ഹാറൂണ്‍ റഷീദ് പ്രതികരിച്ചു. ഒഡിഐയിലം ടി20യിലും സമര്‍ത്ഥമായി ഹാഫിസിനെ ഉപയോഗിച്ചിരുന്നു. ഇതിന്റെ വെളിച്ചത്തിലാണ് ടെസ്‌റഖ്‌റിലും ഹാഫിസിന്റെ ബൗളിംഗ് പരീക്ഷിച്ചതെന്നും റഷീദ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല