സ്വന്തം ലേഖകന്‍: ഒബാമയുടെ പ്രസംഗത്തിലെ വരികള്‍ ഉപയോഗിച്ചതായി നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ കുറ്റസമ്മതം, അബന്ധം പറ്റിയത് പ്രസംഗം എഴുതിക്കൊടുത്ത ആളുകള്‍ക്ക്. സംഭവത്തില്‍ ബുഹാരി മാപ്പു പറയുകയും ചെയ്തു. 2008 ല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഒബാമ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങളാണ് അഴിമതിക്ക് എതിരെ പോരാടാന്‍ ആഹ്വാനം ചെയ്ത് ബുഹാരി നടത്തിയ പ്രസംഗത്തില്‍ ചേര്‍ത്തത്.
പ്രസിഡന്റായ ശേഷം ഒബാമ നടത്തിയ പ്രസംഗത്തിലെ ഒരു വരി ഇങ്ങനെയാണ്, ദീര്‍ഘകാലം നമ്മുടെ രാഷ്ട്രീയത്തെ വിഷമയമാക്കിയ ചീത്ത കൂട്ടുകെട്ടിലേക്കും അല്‍പത്വത്തിലേക്കും അപക്വതയിലേക്കും തിരിച്ചു പോകാനുള്ള പ്രലോഭനം നാം ചെറുക്കണം’. ഈ വാക്യം ഉള്‍പ്പെടെ ‘എന്നോടൊപ്പം മാറ്റം തുടങ്ങുന്നു’ എന്ന മുദ്രാവാക്യത്തോടെ ആരംഭിച്ച പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ച് ബുഹാരി നടത്തിയ പ്രസംഗത്തിലെ പല ഭാഗങ്ങളും ഒബാമയില്‍നിന്ന് പകര്‍ത്തിയതായിരുന്നു.
പ്രസിഡന്റിന് പ്രസംഗം എഴുതി കൊടുത്തവരാണ് ഈ പണി പറ്റിച്ചത്. പ്രസംഗ മോഷണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുമെന്ന് ബുഹാരി പറഞ്ഞു. യുഎന്‍ സമ്മേളനത്തിനിടെ ഒബാമയും ബുഹാരിയും കൂടി കാഴ്ച നടത്താനിരിക്കെയാണ് നൈജീരിയന്‍ സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയ സംഭവം.ലോകത്ത് ഏറ്റവും കൂടുതല്‍ അഴിമതിയുള്ള രാജ്യമാണ് നൈജീരിയ. അഴിമതി തുടച്ചുനീക്കുമെന്നതായിരുന്നു 2014ല്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ബുഹാരിയുടെ പ്രധാന വാഗ്ദാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല