സ്വന്തം ലേഖകന്‍: ഈജിപ്തിലെ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കും 105 മുസ്!ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്കും കോടതി വധശിക്ഷ വിധിച്ചു. കോടതി വിധി വന്നെങ്കിലും ഈജിപ്റ്റിലെ രീതിയനുസരിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ആദ്ധ്യാത്മിക നേതാവ് ഗ്രാന്‍ഡ് മുഫ്തിയാണ്.
നേരത്തെ മുര്‍സിക്ക് 20 വര്‍ഷം തടവു ശിക്ഷ വിധിച്ചിരുന്നു. 2012 ഡിസംബറില്‍ പ്രസിഡന്റിന്റെ വസതിക്കു മുന്നില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ട സംഭവിത്തിലാണ് മുര്‍സിക്ക് ഈജിപ്ത് കോടതി ശിക്ഷ വിധിച്ചത്. ഇതു കൂടാതെ മൂന്ന് കേസുകള്‍ കൂടി മുര്‍സിക്കെതിരെ ചുമത്തിയിട്ടുണ്ട്.
2013 ലാണ് മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കി സൈന്യം ഭരണം പിടിച്ചെടുത്തത്. ഇതിനെതിരെ മുര്‍സി അനൂകൂലികള്‍ രാജ്യമെങ്ങും വലിയ പ്രതിഷേധ പ്രകടനങ്ങളാണ് നടത്തിയിരുന്നു. കയ്‌റോയിലെ റാബിയ അദവിയ്യ ചത്വരത്തില്‍ കുത്തിയിരുപ്പു പ്രതിഷേധ പ്രകടനം നടത്തിയ 817 പേരാണ് പൊലീസ് വെടിവെപ്പില്‍ അന്ന് കൊല്ലപ്പെട്ടത്.
എന്തായാലും കോടതി വിധിയോടെ മുര്‍സിയുടെ ജീവന്‍ ആദ്ധ്യാത്മിക നേതാവ് ഗ്രാന്‍ഡ് മുഫ്തിയുടെ കാരുണ്യത്തിനു കീഴിലായി. അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്ന് വധശിക്ഷ റദ്ദാക്കിയേക്കുമെന്നും സൂചനയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല