യുവസംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് രാവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് രണ്ടരമണിയ്ക്ക് അന്ത്യം സംഭവിച്ചു. ടി.ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് ആര്‍ ബി എന്ന ചിത്രത്തിന്റെ സംവിധായകനാണ്. ഈ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ അഭിനയത്തിന് ബിജുമേനോന്‍ മികച്ച രണ്ടാമത്തെ നടനുമായി.
തൃശ്ശൂര്‍ അന്നമനട കല്ലൂര്‍ വടക്കേടത്ത് പരേതനായ രാഘവന്റെയും അമ്മിണിയുടെയും മകനാണ് മോഹന്‍ രാഘവന്‍. അവിവാഹിതനാണ്. തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും മധുര കാമരാജ് സര്‍വകലാശാലയിലും പഠിച്ചശേഷം ടിവി സീരിയലുകള്‍ക്ക് തിരക്കഥയൊരുക്കിയാണ് കലാരംഗത്തെത്തുന്നത്. ആന്റിഗണി, മാക്ബത്ത് തുടങ്ങി നിരവധി നാടകങ്ങളും സംവിധാനം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല