ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലും സിബി മലയിലും ഒന്നിക്കുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യം നല്കുന്ന ഒരു ചിത്രമായിരിക്കും ഇത്. സ്വാമിനാഥന് എന്നാണ് ചിത്രത്തിന്റെ പേരെന്ന് അറിയുന്നു. ഒരു ചാനല്‍ അഭിമുഖത്തില്‍ എം ജി ശ്രീകുമാറാണ് ഇതുസംബന്ധിച്ച് സൂചനകള്‍ നല്‍കിയത്.എം ജി ശ്രീകുമാര്‍ ആയിരിക്കും ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുക.
സംഗീതത്തിന് പ്രാധാന്യമുള്ള ഒരു ചിത്രം മോഹന്‍ലാല്‍ ചെയ്യാനിരിക്കുകയാണ്. സിബി മലയിലായിരിക്കും ചിത്രം സംവിധാനം ചെയ്യുകയെന്നാണ് കരുതുന്നത്. ഇതിനായുള്ള ആലോചനകള്‍ നടക്കുകയാണ്- എം ജി ശ്രീകുമാര്‍ പറയുന്നു.
മോഹന്‍ലാലും സിബി മലയിലും ഒന്നിച്ച ഭരതം മുഴുനീള സംഗീത ചിത്രമായിരുന്നു. ഇരുവരും ഒന്നിച്ച കമലദളം നൃത്തത്തിന് പ്രാധാന്യം നല്കിയ ചിത്രമായിരുന്നു. ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലും സംഗീതം പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നു. ഇവയൊക്കെ കലാമൂല്യമുള്ള സിനിമകളും തീയേറ്റര്‍ വിജയം നേടിയവയും ആയിരുന്നു. അതുകൊണ്ടുതന്നെ സിബി മലയിലും മോഹന്‍ലാലും വീണ്ടും ഒന്നിക്കുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷ ഏറെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല