1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2012

പ്രിയദര്‍ശന്‍റെ പുതിയ പ്രോജക്‍ടില്‍ മോഹന്‍ലാലും മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറും ഒന്നിക്കുന്നു. ചില ചിത്രങ്ങളുടെ തിരക്കില്‍ ഇപ്പോള്‍ മുംബൈയിലുള്ള പ്രിയദര്‍ശന്‍ ഫ്രീയായാല്‍ ഉടന്‍ തന്നെ സിനിമാ ചിത്രീകരണം തുടങ്ങുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. സെക്കന്‍റ് ഷോയിലൂടെ മികച്ച അഭിനയ പ്രകടനം കാഴ്‍ചവച്ച ദുല്‍ഖറിന്‍റെ ലാലിനൊപ്പമുള്ള അരങ്ങേറ്റം ഏവരും തെല്ലൊരു ആകാംക്ഷയോടെയാണ്‌ കാണുന്നത്.

ഒരു കാലത്ത് മമ്മൂട്ടി-മോഹല്‍ലാല്‍ ടീം ഒന്നിക്കുന്ന ചിത്രങ്ങള്‍ക്ക് വന്‍വരവേല്‍പ്പാണ്‌ ലഭിച്ചിരുന്നത്. മമ്മൂട്ടിയുടെ മകനും ലാലും ഒന്നിക്കുന്ന ചിത്രത്തെയും ആരാധകര്‍ ആ നിലയ്ക്ക് തന്നെ കാണുമെന്നാണ്‌ പിന്നണിയിലെ സംസാരം. സെപ്റ്റംബറില്‍ തുടങ്ങുമെന്ന് കരുതുന്ന പുതിയ പ്രോജക്ടിന്‌ സവിശേഷതകള്‍ ഇനിയുമുണ്ട്. ചിത്രം പൂര്‍ണമായു മുംബൈയിലാണ്‌ ചിത്രീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. രാക്കിളിപ്പാട്ടിന്‌ ശേഷം പ്രിയന്‍ സംവിധാനം ചെയ്യുന്ന ഒരു ക്രൈം ത്രില്ലര്‍ ചിത്രം കൂടിയാകുമിത്.

ചിത്രത്തിലെ മുഴുവന്‍ കഥാപാത്രങ്ങളെക്കുറിച്ച് പൂര്‍ണ രൂപമായിട്ടില്ലെങ്കിലും രാജീവ് പിള്ളയും, മണിക്കുട്ടനും ചിത്രത്തിലുണ്ടെന്ന സൂചനയുമുണ്ട്. ദുല്‍ഖര്‍ അഭിനയിച്ച അന്‍വര്‍ റഷീദ് സംവിധാനം ചെയ്‍ത ഉസ്‍ദാത് ഹോട്ടല്‍ എന്ന ചിത്രം ഈ 11 നു റിലീസാകാനിരിക്കുകയാണ്‌. ഈ ചിത്രത്തില്‍ കൂടി ഒരു ശരാശരി പ്രകടനം ദുല്‍ഖര്‍ കാഴ്‍ച വയ്ക്കുകയാണെങ്കില്‍ ലാല്‍ ചിത്രത്തിന്‌ മുമ്പുള്ള ഒരു മുതല്‍ക്കൂട്ടാകും ദുല്‍ഖറിനത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.