1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2012

‘ഗ്രാന്റ്‌ മാസ്‌റ്ററു’ടെ വിജയത്തിനു ശേഷം ബി. ഉണ്ണികൃഷ്‌ണനും മോഹന്‍ലാലും വീണ്ടുമൊരു ചിത്രത്തിനു വേണ്ടി ഒരുമിക്കുന്നു ‌. ‘ദി ഫ്രോഡ്‌’ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനായ ഉണ്ണികൃഷ്‌ണന്‍ തന്നെയാണ്‌ .

അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ സിംഹഭാഗവും റഷ്യയില്‍ വച്ചായിരിക്കും ചിത്രീകരിക്കുക. ‘ഒരു മനുഷ്യന്‍…പല മുഖങ്ങള്‍’ എന്ന തലവാചകത്തിലൊരുക്കുന്ന ഈ ചിത്രത്തില്‍ എപ്പോഴും വിജയം നേടാന്‍ വേണ്ടി ഏതു തന്ത്രവും പയറ്റാനറിയുന്ന ഏറെ കൗശലക്കാരനായ ഒരാളായാണ്‌ മോഹന്‍ലാല്‍ അഭിനയിക്കുന്നത്‌.

ബി. ഉണ്ണികൃഷ്‌ണന്‍ ഇപ്പോള്‍ ‘ഐ ലവ്‌ മീ’ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ തിരക്കിലാണ്‌. ആസിഫ്‌ അലി, ഉണ്ണി മുകുന്ദന്‍, ഇഷാ തല്‍വാര്‍ എന്നിവരാണിതിലെ പ്രധാന താരങ്ങള്‍. ‘ഐ ലവ്‌ മീ’ ഉണ്ണികൃഷ്‌ണന്‍ ഇതുവരെ ചെയ്‌ത ത്രില്ലര്‍ ചിത്രങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായിരിക്കുമെന്നാണ്‌ വാര്‍ത്തകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.