ഇന്ത്യന്‍ രാഷ്ട്രീയത്തിലും ശാസ്ത്രരംഗത്തും കോളിളക്കമുണ്ടാക്കിയ ചാരക്കേസ് വെള്ളിത്തിരയിലേക്ക്. കേസില്‍ ആരോപണവിധേയനായി വേട്ടയാടപ്പെട്ട ഐഎസ്ആര്‍ഒ ശാസ്ത്രജനായ പ്രൊഫസര്‍ നമ്പി നാരായണനായെത്തുന്നത് മോഹന്‍ലാലാണ്. എഴുത്തുകാരന്, നടന്, സംവിധായകന് എന്നീ നിലകളില്‍ ശ്രദ്ധേയനായ ആനന്ദ് നാരായണന് മഹാദേവനാണ് നമ്പി നാരായണന്റെ ജീവിതകഥ സിനിമയാക്കുന്നത്.
റോക്കറ്റ് സയന്‍സില്‍ പ്രഗല്ഭനായ ഒരു ശാസ്ത്രജ്ഞന്റെ വേഷമാണ് ചിത്രത്തില്‍ ലാല്‍ അവതരിപ്പിയ്ക്കുന്നത്. ഹിന്ദിയിലും മലയാളത്തിലുമായി നിര്‍മിയ്ക്കുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിയ്ക്കും.
നമ്പി നാരായണനുമായി നീണ്ട അഭിമുഖങ്ങള്‍ക്ക് ശേഷമാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്.
ഒട്ടേറെ ഹിന്ദി സിനിമാസീരിയലുകളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുള്ള ആനന്ദ് മഹാദേവന് 2010ല്‍ മികച്ച സിനിമാ തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ വ്യക്തി കൂടിയാണ്.
1994 ലാണ് നമ്പി നാരായണനെതിരെ ചാരവൃത്തി ആരോപിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.
ഇതിനെതിരെ നടത്തിയ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് നമ്പി നാരായണന് നിരപരാധിയാണെന്ന് തെളിഞ്ഞത്. മാനനഷ്ടം സംഭവിച്ചതിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഹൈക്കോടതി നമ്പി നാരായണന് അനുകൂലമായി വിധി പറഞ്ഞത് അടുത്തിടെയാണ്. . നമ്പി നാരായണന്റെ ജീവിതമാണ് മോഹന്‍ലാലിലൂടെ സംവിധായകന് അഭ്രപാളികളില്‍ ആവിഷ്ക്കരിയ്ക്കാനൊരുങ്ങുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല