സ്വന്തം ലേഖകന്‍: ആനക്കൊമ്പുകള്‍ പിടിച്ചെടുത്ത സംഭവം, മോഹന്‍ലാലിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. സൂപ്പര്‍താരത്തിന്റെ തേവരയിലെ വീട്ടില്‍ നിന്നും ആനക്കൊമ്പുകള്‍ കണ്ടെത്തിയ സംഭവത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സ്വദേശി പൗലോസ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
2012 ലാണ് ആദായ നികുതി വകുപ്പ് മോഹലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആനക്കൊമ്പ് പിടിച്ചെടുത്തത്. നാലുക്കൊമ്പുകളാണ് പിടിച്ചെടുത്തിട്ടുള്ളത്. ലൈസന്‍സില്ലാതെ ആനക്കൊമ്പുകള്‍ കൈവശം വയ്ക്കുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് നിയമം. എന്നാല്‍ മോഹലാലിന്റെ കാര്യത്തില്‍ ഈ നിയമം പാലിക്കപ്പെട്ടിട്ടില്ല എന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.
ഒപ്പം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ മോഹന്‍ലാലിന് അനുകൂലമായാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. 2012 ല്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പുകള്‍ കണ്ടെടുത്തത് വന്‍ വിവാദമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല