ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബറില്‍ ആരംഭിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍ ബോളിവുഡിലെ തിരക്കുകള്‍ മൂലം പ്രിയന്‍ ഈ പ്രൊജക്ട് അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. മോഹന്‍ലാലിന്റെ മകനായി ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്നുവെന്നതായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്ന്. മമ്മൂട്ടിയും മോഹന്‍ലാലും ആദ്യമൊന്നിച്ച പടയോട്ടം എന്ന ചിത്രത്തില്‍ ലാലിന്റെ പിതാവിന്റെ വേഷമായിരുന്നു മമ്മൂട്ടിയെത്തിയത്. പിന്നീട് അമ്പതില്‍പ്പരം സിനിമകളില്‍ ഈ താരജോഡികള്‍ ഒന്നിച്ചു. ഇതില്‍ ഭൂരിഭാഗവും ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഇപ്പോള്‍ മമ്മൂട്ടിയുടെ പുത്രന്‍ ദുല്‍ഖര്‍ സല്‍മാന്റെ പിതാവായി മോഹന്‍ലാലെത്തുന്നുവെന്ന വാര്‍ത്ത ഏറെ കൗതുകത്തോടെയാണ് മലയാള സിനിമാപ്രേമികള്‍ കേട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല