സ്വന്തം ലേഖകന്‍: ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് എതിരെ ത്വരിത പരിശോധനക്ക് കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് മോഹന്‍ലാലിനും ഒപ്പം മുന്‍ വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആനക്കൊമ്പ് കൈമാറിയവര്‍ക്കും എതിരെ അന്വേഷണം വേണമെന്ന് നിര്‍ദേശിച്ചത്. ഡിസംബര്‍ 16നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
വനംവകുപ്പിന്റെ അനുമതിയില്ലാതെ മോഹന്‍ലാല്‍ വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ചെന്നും ഇതിനു പിന്നില്‍ അഴിമതിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ പരാതിയെത്തിയത്. കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ വിശദമായ വാദം കേട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
2012ലാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്തത്. ആനക്കൊമ്പുകള്‍ താന്‍ വില കൊടുത്തു വാങ്ങിയതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇത് തള്ളിക്കൊണ്ടാണ് 1972ലെ വന്യജീവി നിയമപ്രകാരം മോഹന്‍ലാലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല