സ്വന്തം ലേഖകന്‍: ഒടുവില്‍ പോളണ്ടില്‍ നിന്നെത്തിയ മോഹന്‍ലാല്‍ ആരാധകന്‍ ബര്‍ത്തോഷിന്റെ സ്വപ്നം സഫലമായി, ബര്‍ത്തോഷിനു മുന്നില്‍ മുട്ടുകുത്തി സാക്ഷാല്‍ മോഹന്‍ലാല്‍. ജന്മനാ ശാരീരിക വളര്‍ച്ച ഇല്ലാത്തതിനാല്‍ ഇലക്ട്രിക് വീല്‍ചെയറിലാണ് ബര്‍ത്തോഷ് മോഹന്‍ലാലിനെ കാണാനെത്തിയത്. തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ബസേലിയസ് എഞ്ചിനിയറിംഗ് കോളേജില്‍ അവയവദാന സൗഹൃദ ക്യാംപസ് പ്രഖ്യാപനചടങ്ങിനിടെയായിരുന്നു കൂടിക്കാഴ്ച.
വീല്‍ചെയറിലെത്തിയ ആരാധകന് മുന്നില്‍ മുട്ടുകുത്തി നിന്നാണ് മോഹന്‍ലാല്‍ സംസാരിച്ചത്. ഒരുപാട് നേരം വിശേഷങ്ങള്‍ പങ്കുവക്കുകയും ഫോട്ടോയ്ക്ക് പോസു ചെയ്യുകയും ചെയ്തു. മോഹന്‍ലാലിനെക്കുറിച്ച് വിക്കിപീഡിയ പേജിലെ പോളിഷ് ഭാഷയിലുള്ള വിവരണം തയ്യാറാക്കിയതും ബര്‍ത്തോഷാണ്.
പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാന്തര ബിരുദധാരിയായ ബര്‍ത്തോഷ് ദക്ഷിണേന്ത്യന്‍ സിനിമാതാരങ്ങളുടെ രാഷ്ട്രീയ ഇടപെടലിനെക്കുറിച്ച് പ്രബന്ധം തയാറാക്കി വരുകയാണ്. ഒരാഴ്ചയായി കൊച്ചിയിലെത്തിയ ബര്‍ത്തോഷ് തന്റെ പ്രിയതാരത്തെ കാണാനായി കാത്തിരിക്കുകയായിരുന്നു. ദൃശ്യമാണ് ബര്‍ത്തോഷ് അവസാനം കണ്ട മോഹന്‍ലാല്‍ ചിത്രം. മോഹന്‍ലാലിന്റെ ഇരുവര്‍ ആണ് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല