സ്വന്തം ലേഖകന്‍: പോളണ്ടിനെക്കുറിച്ച് ഇനി മിണ്ടണം, മലയാളത്തിന്റെ ലാലേട്ടനെ കാണാന്‍ വീല്‍ച്ചെയറില്‍ കടലു കടന്നെത്തിയ പോളണ്ടുകാരന്‍. പോളണ്ടുകാരനായ ബര്‍ത്തോഷാണ് സൂപ്പര്‍താരം മോഹല്‍ലാലിനോടുള്ള ആരാധന മൂലം പോളണ്ടില്‍ നിന്നും കൊച്ചിയിലെത്തിയത്.
തെക്ക് പടിഞ്ഞാറന്‍ പോളണ്ടിലെ സിഡ്‌നിക്ക സ്വദേശിയായ ബര്‍ത്തോഷ് ശാരീരിക വൈകല്യം മൂലം കുട്ടിക്കാലം മുതല്‍ ഇലക്ട്രിക് വീല്‍ച്ചെയറിലാണ് സഞ്ചാരം. മോഹന്‍ലാലിനെ നേരിട്ട് കാണുക എന്ന ഉദ്ദേശത്തോടെയാണ് ബര്‍ത്തോഷ് പോളണ്ടില്‍ നിന്നും കൊച്ചിയിലെത്തിയത്
പത്ത് ദിവസം ബര്‍ത്തോഷ് കൊച്ചിയിലുണ്ടാവും. ലാലിനെ കാണുക എന്നതാണ് വരവിന്റെ ലക്ഷ്യമെങ്കിലും അതിനൊപ്പം മലയാള സിനിമയെ അടുത്തറിയുക എന്ന ഉദ്ദേശവുമുണ്ട്.
പോളിഷ് ഭാഷയില്‍ ദക്ഷിണേന്ത്യന്‍ സിനിമകളെ കുറിച്ച് ബ്ലോഗുകളും ലേഖനങ്ങളും എഴുതുന്ന ആളാണ് ബര്‍ത്തോഷ്. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ ബര്‍ത്തോഷ് ദക്ഷിണേന്ത്യന്‍ സിനിമാ താരങ്ങളുടെ രാഷ്ട്രീയ ഇടുപെടലിനെ കുറിച്ച് പ്രബന്ധം തയ്യാറാക്കി വരികയാണിപ്പോള്‍.
കടുത്ത മോഹന്‍ലാല്‍ ആരാധകനായ ബര്‍ത്തോഷാണ് വിക്കിപീഡിയയുടെ പോളിഷ് പേജില്‍ മോഹന്‍ലാലിനെ കുറിച്ച് വിവരങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ദൃശ്യമാണ് ബര്‍ത്തോഷ് ഒടുവില്‍ കണ്ട മോഹന്‍ലാല്‍ ചിത്രം. ഇരുവര്‍ ആണ് പ്രിയപ്പെട്ട മോഹന്‍ലാല്‍ ചിത്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല