സ്വന്തം ലേഖകന്‍: മോഹന്‍ലാലിന്റെ അച്ഛനായി അഭനയിക്കാന്‍ ഇന്നസെന്റിന് മോഹം, എന്നാല്‍ സംഭവിച്ചതോ?. തന്റെ നീണ്ട അഭിനയ ജീവിതത്തില്‍ മിക്കവാറും എല്ലാ വേഷങ്ങളും ആടിത്തെളിഞ്ഞ ആളാണ് ഇന്നസെന്റ്. സഹനടനായും നായകന്റെ പിതാവും സുഹൃത്തും അച്ഛനുമൊക്കെയായി നൂറു കണക്കിന് മികച്ച വേഷങ്ങള്‍ അദ്ദേഹത്തിന്റെ കൈയ്യില്‍ ഭദ്രം.
എന്നാല്‍ ഇന്നസെന്റിന്റെ വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു മോഹന്‍ലാലിന്റെ അച്ഛനായി ഒരു കഥാപാത്രം ചെയ്യുകയെന്നത്. ഒരിക്കല്‍ ഇക്കാര്യം ഇന്നസെന്റ് ലാലുമായി പങ്കുവയ്ക്കുകയും ചെയ്തു. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ ലാലേട്ടാന്‍ ഉടന്‍ തന്നെ ആഗ്രഹം സാധിച്ചു കൊടുക്കയും ചെയ്തു.
എന്നാല്‍ അച്ഛനാകാന്‍ ആഗ്രഹിച്ച ഇന്നസെന്റിനെ തേടിയെത്തിയത് മോഹന്‍ലാലിന്റെ മകന്‍ വേഷമാണ്. ഭദ്രന്‍ സംവിധാനം ചെയ്ത ഉടയോന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഇത്. ലാല്‍ ഇരട്ട വേഷത്തിലെത്തിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകന്‍ ആവാനായിരുന്നു ഇന്നസെന്റിന് ക്ഷണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല