‘ട്രാഫിക്’ ഒരു വിസ്മയമായിരുന്നു. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന പരാജയചിത്രം സംവിധാനം ചെയ്ത രാജേഷ് പിള്ള ‘ട്രാഫിക്’ പോലെ ഒരു അത്ഭുതം സൃഷ്ടിക്കും എന്ന് ആരും പ്രതീക്ഷിച്ചിരിക്കില്ല. തിരക്കഥയിലും സംവിധാനത്തിലും സങ്കേതികതയിലും മികവുപുലര്‍ത്തിയ ഈ സിനിമയോടെ രാജേഷ് പിള്ളയുടെ കരിയര്‍ തന്നെ മാറുകയായിരുന്നു.
തന്‍റെ അടുത്ത മലയാള ചിത്രത്തിന്‍റെ പണിപ്പുരയിലാണ് ഇപ്പോള്‍ രാജേഷ് പിള്ള. ‘ഗോള്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ തിരക്കഥ ശങ്കര്‍ രാമകൃഷ്ണനാണ്. കുഞ്ചാക്കോ ബോബനും പൃഥ്വിരാജും നായകന്‍മാരാകുന്നു. നായികമാരുടെ പട്ടികയില്‍ കോ ഫെയിം കാര്‍ത്തിക, ശ്വേത മേനോന്‍ എന്നിവരുണ്ട്.
ഈ പ്രൊജക്ട് സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒരു വാര്‍ത്ത ഇപ്പോള്‍ ലഭിച്ചിരിക്കുന്നു. ഗോള്‍ഡില്‍ മോഹന്‍ലാലും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് അത്. നായകന്‍ അല്ലെങ്കിലും കഥയില്‍ വഴിത്തിരിവുണ്ടാകുന്നത് ഈ കഥാപാത്രത്തിലൂടെയാണ്.
രഞ്ജിത് സംവിധാനം ചെയ്യുന്ന ‘സ്പിരിറ്റ്’ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിലെത്തിയാണ് രാജേഷ് പിള്ള ഗോള്‍ഡിന്‍റെ കഥ മോഹന്‍ലാലിനോട് പറഞ്ഞത്. രഞ്ജിത്തിന്‍റെ സാന്നിധ്യത്തില്‍ മോഹന്‍ലാലിനോട് കഥ പറയാന്‍ കഴിഞ്ഞതിനെ വളരെ മൂല്യമുള്ള ഒരു അനുഭവമായാണ് രാജേഷ് പിള്ള വെളിപ്പെടുത്തിയത്. കഥ ഇഷ്ടമായ മോഹന്‍ലാല്‍ അപ്പോള്‍ തന്നെ ആവശ്യമായ ഡേറ്റും നല്‍കി. ‘ട്രാഫിക്’ ഹിന്ദി റീമേക്ക് മാറ്റിവച്ച് ‘ഗോള്‍ഡ്’ ചിത്രീകരണം തുടങ്ങാനാണ് രാജേഷ് പിള്ള ഇപ്പോള്‍ ആലോചിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല