1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2019

സ്വന്തം ലേഖകൻ: ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ തിയറ്ററുകളില്‍ മുപ്പതാം ദിവസം പിന്നിടുന്ന അവസരത്തില്‍ സംവിധായകന്‍ പങ്കു വെച്ച സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. മോഹന്‍ലാലും കെ.പി.എ.സി. ലളിതയും അമ്മയും മകനുമായി അഭിനയിക്കുന്ന ചിത്രം 30ആം ദിവസം തിയറ്ററുകളില്‍ ഓടുകയാണ്, അതിന്‍റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്ററില്‍ ‘മാതൃസ്നേഹത്തിന്‍റെ വിജയം’ എന്ന വാചകത്തോടെയാണ് കെ.പി.എസി. ലളിതയുടെയും മോഹന്‍ലാലിന്‍റെയും ചിത്രം വെച്ച പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ ഇറക്കിയിരുന്നു.

ഈ പോസ്റ്റര്‍ സംവിധായകര്‍ ജിബി ജോജു കെ.പി.എ,സിക്ക് അയച്ചു കൊടുത്തിരുന്നു. ഇതു കണ്ട ശേഷം കെപിഎസി ലളിത അയച്ച വാട്സാപ്പ് സന്ദേശം പങ്കുവെച്ചിരിക്കുകയാണ് ജിബിയും ജോജുവും.

പോസ്റ്റര്‍ കണ്ട് വികാരഭരിതയായാണ് കെ.പി.എ.സി ലളിത പ്രതികരിച്ചത്. മോഹൻലാലിനോടൊപ്പം ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതുപോലെയൊരു പോസ്റ്റർ ആദ്യമാണെന്നും കെ.പി.എ.സി ലളിത സന്ദേശത്തില്‍ പറയുന്നു. ‘നമ്മുടെ ചിത്രത്തിന്റെ മുപ്പതാം ദിവസത്തിലേക്ക് എന്ന പോസ്റ്റർ ലളിത ചേച്ചിക്ക് അയച്ചു കൊടുത്തപ്പോൾ കിട്ടിയ ചേച്ചിയുടെ മറുപടി. അത്രയും സന്തോഷം നൽകിയ വാക്കുകൾ ആയത് കൊണ്ട് നിങ്ങളുമായി പങ്കുവെക്കുന്നു’ എന്ന് പറഞ്ഞാണ് സംവിധായകര്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.