മലയാളത്തിന്റെ സ്വന്തം ലാലേട്ടനെക്കുറിച്ച് തനിക്കറിയാവുന്ന ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയാണ് മലയാളത്തിന്റെ സ്വന്തം മഞ്ജു വാരിയര്‍. ഇരുവരും നായികാനായകന്മാരായി അഭിനയിക്കുന്ന സത്യന് അന്തിക്കാടിന്റെ എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് മഞ്ജു ലാലേട്ടന് എന്ന വ്യക്തിയെ കുറിച്ചും ഒരു ജോലിചെയ്യുന്നതിനെ കുറിച്ചും തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയത്.
മോഹന്‍ലാലിനെ ഒരു മാന്ത്രിക കണ്ണാടി എന്നാണ് മഞ്ജു വിശേഷിപ്പിക്കുന്നത്. തനിക്കെതിരെ നില്കുന്നവരിലേക്ക് തന്റെയുള്ളിലെ ദിവ്യമായ കഴിവുകളെ പ്രതിഫലിപ്പിക്കുന്ന അഭിനേതാവ്. ലാലേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട വാക്കാണ് വിസ്മയം എന്ന് കേട്ടിട്ടുണ്ട്. അദ്ദേഹത്തെ വിശേഷിപ്പിക്കാനും അതിനേക്കാള്‍ നല്ലൊരു വാക്കില്ലെന്ന് മഞ്ജു പറയുന്നു.
എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് മോഹന്‍ലാലിനൊപ്പം വീണ്ടും അഭിനയിക്കുന്നത്. ഇതിനു മുമ്പ് ഒരുമിച്ചഭിനയിച്ച കന്മദത്തിലും ആറാം തമ്പുരാനിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്ക് വീര പരിവേഷമുണ്ടായിരുന്നു.
പക്ഷേ എന്നും എപ്പോഴും എന്ന ചിത്രത്തില്‍ തീര്‍ത്തും സാധാരണക്കാരനായ പത്രപ്രവര്‍ത്തകനെയാണ് ലാലേട്ടന് അവതരിപ്പിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ എല്ലാവര്ക്കും പരിചയമുള്ള യഥാര്‍ഥ ലാലേട്ടന്റെ കളിയും ചിരിയും തമാശയും എല്ലാമുള്ള കഥാപാത്രമാണ് എന്നും എപ്പോഴും എന്ന ചിത്രത്തിലേതെന്നാണ് മഞ്ജു വെളിപ്പെടുത്തുന്നു.
ലാലേട്ടന് പല സീനുകളും അഭിനയിക്കുമ്പോള്‍ നമ്മള് അത്ഭുതപ്പെട്ടുപോകും. ഇതെങ്ങനെ കഴിയുന്നു എന്ന അവിശ്വസനീയതയില്‍ നമ്മള് അഭിനയിക്കാന്‍ പോലും മറന്നു പോകുമെന്നും മഞ്ജു പറഞ്ഞു
ഈ ചിത്രം തനിക്കു തന്ന ഭാഗ്യം മോഹന്‍ലാല്‍ എന്ന മഹാപ്രതിഭയുടെ പ്രകടനം വര്‍ഷങ്ങള്‍ക്ക് ശേഷം അരികെ നിന്ന് കാണാനായി എന്നതാണ്. ഈ സിനിമയില്‍ തനിക്ക് എന്തെങ്കിലും ചെയ്യാനായിട്ടുണ്ടെങ്കില്‍ അത് ലാലേട്ടനില്‍ നിന്ന് കിട്ടിയ ദൈവികമായ ഊര്‍ജത്താലാണെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും മഞ്ജു സമ്മതിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല