സ്വന്തം ലേഖകന്‍: ‘സേതുവിന്റെ ചങ്കും ചങ്കിടിപ്പുമെല്ലാം മീനുവായിരുന്നു, എന്നാല്‍ മീനുവിന്റെ ചങ്കും ചങ്കിടിപ്പുമെല്ലാം?’ കട്ട മോഹന്‍ലാല്‍ ഫാനായി മഞ്ജു വാരിയര്‍, ‘മോഹന്‍ലാല്‍’ വരുന്നു. സംവിധായകന്‍ സാജിത് യാഹിയയുടെ പുതിയ ചിത്രത്തിന്റെ പേരാണ് ‘മോഹന്‍ലാല്‍’. സിനിമാ പ്രാന്തന്മാരും കട്ട മോഹന്‍ലാല്‍ ആരാധകരുമായി സ്‌ക്രീനില്‍ തകര്‍ക്കാന്‍ എത്തുന്നതാകട്ടെ മഞ്ജുവാര്യരും ഇന്ദ്രജിത്തും. അജു വര്‍ഗീസാണ് ചിത്രത്തിലെ മറ്റൊരു താരം.
ഇന്ദ്രജിത് സേതുമാധവനായും മഞ്ജു മീനുക്കുട്ടിയായിട്ടുമാകും ചിത്രത്തിലെത്തുക. ഇന്ദ്രജിത്തും മഞ്ജുവുമുള്ള ഒരു പോസ്റ്ററും ഇന്ദ്രജിത്തിന്റെയും മഞ്ജുവിന്റെയും വെവ്വേറെ പോസ്റ്ററുകളും ഇന്ന് പുറത്തിറക്കിയിട്ടുണ്ട്. ചങ്കല്ല, ചങ്കിടിപ്പാണ് ലാലേട്ടന്‍ എന്നാണ് ലാല്‍ ആരാധകരെ കുളിരുകോരിക്കുന്ന ടാഗ് ലൈന്‍. ലവ് മോഹന്‍ലാല്‍ എന്ന ഹാഷ് ടാഗും ചിത്രത്തിന്റെ ഭാഗമായി ഉപയോഗിക്കും.
അനില്‍കുമാറാണ് ചിത്രത്തിന്റെ നിര്‍മാതാവ്. സംവിധായകന്റെ രചനയ്ക്ക് സുനീഷ് വാരനാട് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുമ്പോള്‍ മനു മഞ്ജിത്തിന്റെ ഗാനങ്ങള്‍ക്ക് ടോണി ജോസഫ് സംഗീതം പകരും. മോഹന്‍ലാലിന്റെ ഞായറാഴ്ചയാണ് പോസ്റ്ററുകള്‍ റിലീസ് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല