സ്വന്തം ലേഖകൻ: മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിന്‍റെ റിലീസ് തീയതി പുറത്തുവിട്ടു. 2020 മാര്‍ച്ച് 19-ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
ബിഗ് ബജറ്റ് ചിത്രമായി അണിയിച്ചൊരുക്കുന്ന മരക്കാറില്‍ മഞ്ജു വാര്യര്‍, പ്രഭു,പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, അര്‍ജുന്‍ സര്‍ജ, കീര്‍ത്തി സുരേഷ്, തുടങ്ങി വലിയ താരനിര തന്നെ അണി നിരക്കുന്നുണ്ട്.
ചിത്രം പ്രഖ്യാപിച്ച അന്നുമുതല്‍ പുറത്ത് വരുന്ന ഓരോ വാര്‍ത്തയും ചിത്രങ്ങളും വീഡിയോയും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും. ആന്റണി പെരുമ്പാവൂര്‍, സി.ജെ റോയ്, സന്തോഷ് കുരുവിള എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല