മോഹന്‍ലാല്‍ ചിത്രത്തിന്റെ ജോലികള്‍ വൈകാതെ ആരംഭിയ്ക്കുമെന്ന് നടനും സംവിധായകനുമായ സമുദ്രക്കനി. ഇപ്പോഴത്തെ കമ്മിന്റ്‌മെന്റുകള്‍ പൂര്‍ത്തിയാക്കി ലാല്‍ ചിത്രത്തിന്റ ജോലികള്‍ ആരംഭിയ്ക്കാനാണ് ഉദ്ദേശം.
തിരക്കഥയുമായി ബന്ധപ്പെട്ട് മോഹന്‍ലാലുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ ഏതാണ്ട് ഒരുമാസത്തെ സമയം വേണ്ടിവരുമെന്നും സമുദ്രക്കനി പറയുന്നു. താനഭിനയിക്കുന്ന പുതിയ മലയാളചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട കേരളത്തിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ലാലും സമുദ്രക്കനിയും ഒന്നിച്ചഭിനയിച്ച ശിക്കാര്‍ വന്‍ വിജയം നേടിയിരുന്നു. ഇതിന് പിന്നാലെ ലാലിനെ നായകനാക്കി സിനിമ ചെയ്യുമെന്നും അന്ന് സമുദ്രക്കനി വ്യക്തമാക്കിയിരുന്നു.
സമൂഹത്തിന് ഒരു സന്ദേശം നല്‍കുന്ന സിനിമയായിരിക്കുമിത്. തമിഴിലെ എന്റെ സിനിമകളെല്ലാം അങ്ങനെയൊരു പശ്ചാത്തലത്തിലാണൊരുക്കിയത്. മലയാളത്തിലും അങ്ങനെ തന്നെയായിരിക്കും. സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്താണ് തനിയ്ക്ക് മലയാളത്തിലേക്കുള്ള വരാന്‍ അവസരമൊരുക്കിയതെന്നും സമുദ്രക്കനി വെളിപ്പെടുത്തുന്നു. മലയാള സിനിമയില്‍ എനിയ്ക്ക് ഒട്ടേറെ സുഹൃത്തുക്കളുണ്ട് ഇപ്പോള്‍. പല ചടങ്ങുകളിലേക്കും എന്നെ ക്ഷണിയ്ക്കാറുമുണ്ട്.
നേരത്തെ പല മലയാള സിനിമകളും കണ്ടിരുന്നു. അങ്ങനെയാണ് ഇവിടെ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ആലോചന ഉദിച്ചതെന്നും അദ്ദേഹം പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല