ആത്മീയ ഗുരു സത്യസായി ബാബയായി മോഹന്‍ലാല്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് സംവിധായകന് കോടി രാമകൃഷ്ണന് സംവിധാനം ചെയ്യുന്ന ബാബ സത്യസായിയിലേക്കാണ് മോഹന്‍ലാലിന് ക്ഷണം ലഭിച്ചിരിയ്ക്കുന്നത്.
ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്നതായാണ് ചില സിനിമ വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യം മോഹന്‍ലാലും സ്ഥിരീകിരിക്കുന്നു. സായിബാബയുടെ വേഷം അവതരിപ്പിയ്ക്കാന്‍ താത്പര്യമുണ്ടെന്ന് മോഹന്‍ലാലും അറിയിച്ചിട്ടുണ്ട്. പ്രതിഫലത്തിന്റെ കാര്യത്തില്‍ ധാരണയായാല്‍ ലാല്‍ തന്നെ ഈ വേഷമവതരിപ്പിയ്ക്കുമെന്നാണ് അറിയുന്നത്.
ഇതിനോടകം ഷൂട്ടിങ് ആരംഭിച്ച ചിത്രത്തില്‍ രതിനിര്‍വേദം ഫെയിം ശ്രീജിത്ത് വിജയ് ആണ് സത്യ സായിയുടെ ചെറുപ്പക്കാലം അവതരിപ്പിയ്ക്കുന്നത്.
സായിബാബയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ചിത്രം വിവിധ ഭാഷകളിലായാണ് കോടി രാമകൃഷ്ണ ചിത്രീകരിയ്ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല