സ്വന്തം ലേഖകന്‍: ‘മോനേ, മോഹന്‍ലാലേ, ഒന്നു വരുവോ കാണാന്‍?,’ ആ അമ്മ വിളിച്ചു, മോഹന്‍ലാല്‍ വിളി കേട്ടു. തന്നെ കാണണമെന്ന ഒരമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് മോഹന്‍ലാല്‍. തിരുവനന്തപുരം ശ്രീകാര്യം കാരുണ്യ വിശ്രാന്തി ഭവന്‍ എന്ന കാന്‍സര്‍ റീഹാബിറ്റേഷന്‍ സെന്റിറിലെ അമ്മയെ കാണാനാണ് ലാല്‍ എത്തിയത്. മോഹന്‍ലാലിനെ കാണണമെന്ന് ആഗ്രഹം പറഞ്ഞുള്ള ഈ അമ്മയുടെ വീഡിയോ നേരത്തേ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് മോഹന്‍ലാല്‍ ഞായറാഴ്ച രാവിലെ സുഭദ്രാമ്മയെ കാണാന്‍ എത്തിയത്. മോഹന്‍ലാലിനെ സന്തോഷത്തോടെയാണ് സുഭദ്രാമ്മ സ്വീകരിച്ചത്. സുഭദ്രാമ്മയെ കണ്ട ലാലും മനം നിറഞ്ഞ് പുഞ്ചിരിച്ചു. അമ്മയ്ക്ക് എത്ര വയസായി, ഭക്ഷണം കഴിച്ചോ തുടങ്ങിയ കുശലാന്വേഷണങ്ങളും ഉണ്ടായി. സുഭദ്രാമ്മയ്ക്ക് ഉമ്മ നല്‍കിയാണ് ലാല്‍ മടങ്ങിയത്. സുഭദ്രാമ്മയ്‌ക്കൊപ്പമുള്ള മറ്റ് അമ്മമാര്‍ക്കൊപ്പവും ലാല്‍ അല്‍പനേരം ചെലവഴിച്ചു. എല്ലാവരോടും പോയി വരാമെന്ന് പറഞ്ഞാണ് ലാല്‍ ഇറങ്ങിയത്.
17 വര്‍ഷമായി കാന്‍സര്‍ ബാധിതയായി കാരുണ്യവിശ്രാന്തിയില്‍ കഴിയുന്ന സുഭദ്രാമ്മയ്ക്ക് മക്കളോ കുടുംബമോ ഇല്ല. ഒരേ ഒരു വട്ടം മോഹന്‍ലാലിനെ കണ്ടാല്‍ മതിയെന്ന ആഗ്രഹമറിയിച്ച സുഭദ്രാമ്മയോട് വിശേഷങ്ങള്‍ തിരക്കുകയും ഒപ്പം നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തതിന്റെ സന്തോഷം മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കില്‍ പേജിലും പങ്കുവച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല