ഹിറ്റ്മേക്കര്‍ ജോഷി വീണ്ടും മോഹന്‍ലാല്‍ ചിത്രത്തിന്റെ പണിപ്പുരയിലേക്ക്. യുവതാരങ്ങളെ നായകനാക്കി ഒരുക്കിയ സെവന്‍സിന് ശേഷം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ജോഷി ഉടന്‍ തുടങ്ങും. ചിത്രത്തിന് പേരിട്ടിട്ടില്ല.
സച്ചി- സേതു കൂട്ടുകെട്ടിലെ സച്ചിയാണ് ജോഷിയുടെ പുതിയ ചിത്രത്തിന് തിരക്കഥയെഴുതുക. ഇതിനുമുമ്പ് റോബിന്‍ഹുഡ് എന്ന ജോഷി ചിത്രത്തിന് വേണ്ടി സച്ചി- സേതു ടീം തിരക്കഥയെഴുതിയിട്ടുണ്ട്. ഉലകന്‍ ചുറ്റും വാലിബന്‍ എന്ന ജയറാം ചിത്രം ഈ ഓണത്തിന് പ്രദര്‍ശനത്തിനെത്തിക്കുന്ന മിലാന്‍ ജലീല്‍ ആകും ജോഷിയുടെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ക്രിസ്ത്യന്‍ ബ്രദേഴ്സ് ആണ് ജോഷിയും മോഹന്‍ലാലും ഏറ്റവും ഒടുവില്‍ ഒന്നിച്ച ചിത്രം. ജോഷിയുടെ ഓണച്ചിത്രമായ സെവന്‍സില്‍ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, രഞ്ജിത് മേനോന്‍, മിഥുന്‍, ഭാമ, റിമാ കല്ലിംഗല്‍ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. നാദിയാ മൊയ്തു ഒരു പൊലീസ് കമ്മിഷണറുടെ വേഷത്തിലെത്തുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല