സ്വന്തം ലേഖകന്‍: കിടിലന്‍ വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍; ഇത് ലാലേട്ടന് മാത്രം സാധ്യമെന്ന് ആരാധകര്‍; സമൂഹമാധ്യമങ്ങളില്‍ വൈറലായി ചിത്രങ്ങള്‍. കഥാപാത്രമായി മാറാന്‍ നടന്‍ മോഹന്‍ലാല്‍ ചെയ്യുന്ന പരിശ്രമങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തും. നേരത്തെ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ മെയ്‌ക്കോവര്‍ വൈറലായിരുന്നു.
കഠിനമായ വ്യായാമ മുറകളിലൂടെയും മറ്റും ശരീരഭാരം കുറച്ച് തീര്‍ത്തും പുതിയ ലുക്കിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ വര്‍ക്കൗട്ടിനിടയിലുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. പരിശീലകനൊപ്പമുള്ള ചിത്രമാണിത്. ഈ പ്രായത്തിലും ഇത്രയും ഫ്‌ളക്‌സിബിലിറ്റി, അത് ലാലേട്ടനെ കഴിഞ്ഞേ മറ്റാര്‍ക്കും ഉള്ളുവെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
മോഹന്‍ലാല്‍ കാണിക്കുന്ന മെയ്‌വഴക്കം ആരെയും അദ്ഭുതപ്പെടുത്തുമെന്നും ഇത് പ്രചോദനമാണെന്നും ആരാധകര്‍ പറയുന്നു. നേരത്തേയും വര്‍ക്കൗട്ട് ചിത്രങ്ങള്‍ മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യമൊട്ടാകെ തരംഗമായ കേന്ദ്ര കായികമന്ത്രി രാജ്‌വര്‍ധന്‍ സിംഗ് രാത്തോറിന്റെ ഫിറ്റ്‌നെസ് ചലഞ്ചും മോഹന്‍ലാല്‍ ഏറ്റെടുത്തിരുന്നു. പൃഥ്വിരാജ് ഒരുക്കിയ ലൂസിഫറാണ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം. മാര്‍ച്ച് 28 ന് ലൂസിഫര്‍ പുറത്തിറങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല